‘തോൽവിക്ക് പിന്നാലെ സ്വർണമുടി വെള്ളിയായി’; നിറം മാറിയ ട്രംപ് മുടി

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റതോടെ ഡോണൾഡ് ട്രംപിന്റെ മുടിയുടെ നിറവും മാറിയെന്ന് കണ്ടെത്തി സോഷ്യൽ ലോകം. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ എത്തിയപ്പോഴാണ് ട്രംപിന്റെ മുടിയുടെ നിറം മാറ്റം ക്യാമറയിൽ പതിഞ്ഞത്. സ്വർണം വെള്ളിയായി മാറി എന്നാണ് സമൂഹമാധ്യമങ്ങളിൽ ട്രോളൻമാർ നൽകുന്ന വിശേഷണം.

ഗോൾഡൻ നിറത്തിലാണ് ട്രംപ് മുടി കളർ ചെയ്യാറുള്ളത്. 2016ലെ  പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിന്റെ ഈ സ്വർണത്തലമുടി ചർച്ചകളിൽ നിറ‍യുകയും ചെയ്തു. ട്രംപ് ഹെയർസ്റ്റൈലിസ്റ്റിന് 70000 ഡോളറാണ് ശമ്പളം നൽകുന്നതെന്ന റിപ്പോർട്ടുകളും അക്കാലയളവിൽ പുറത്തുവന്നിരുന്നു. 

തോൽവിക്ക് പിന്നാലെ വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ ജനങ്ങളെ അഭിസംബോധന ചെയ്യാൻ നരച്ച മുടിയുമായാണ് ട്രംപ് എത്തിയത്.