സ്ത്രീകൾക്കായി ഹാക്കത്തോണിനൊരുങ്ങി മലയാളി മാധ്യമപ്രവർത്തക; യുഎസ് ഗ്രാന്റ്

മാധ്യമ പ്രവർത്തകയും channeliam.com ഫൗണ്ടറുമായ നിഷ കൃഷ്ണന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഗ്രാന്റ്. വാഷിംഗ്ടണിൽ നടന്ന ഇന്റർനാഷൺ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിലും, കസാഖിസ്ഥാനിലെ അൽമാറ്റിയിൽ നടന്ന Alumni Thematic International Exchange Seminar (TIES) പരിപാടിയിലും പങ്കെടുത്തതിന്റെ ഭാ​ഗമായാണ് ഗ്രാന്റിന് തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രാന്റ് തുക സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ടെക്നോളജി അധിഷ്ഠിതമായ ഇന്നവേഷനുകളെ സപ്പോർട്ട് ചെയ്യാൻ ഉപയോ​ഗിക്കും. ഇതിന്റെ ഭാഗമായി പൊതുസമൂഹത്തിലും സൈബർ മേഖലയിലുമുള്ള സ്ത്രീകളുടെ സുരക്ഷ, വുമൺ ഹൈജീൻ, പോസ്റ്റ് കോവിഡ് സാഹചര്യത്തിൽ സ്ത്രീകൾക്ക് വേണ്ട റീസ്ക്കില്ലിംഗ് എന്നിവയുമായി ബന്ധപ്പെട്ട് മികച്ച ടെക്നോളജി സൊല്യൂഷനുകൾ കണ്ടെത്താനുള്ള ഹാക്കത്തോണും വെർച്വൽ സമ്മിറ്റും സംഘടിപ്പിക്കും. 

യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ്, അലുംനി ടൈസ്, വേൾഡ് ലേർണിങ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഷീ പവർ സമ്മിറ്റ് ഡിസംബർ 16, 17,18 തീയതികളിലും, ഹാക്കത്തോൺ  ഡിസംബർ 20നും സംഘടിപ്പിക്കും. രണ്ടും വെർച്വൽ പ്രോഗ്രാമുകളാണ്. സ്ത്രീകൾക്ക് പങ്കാളിത്തമുള്ള സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ,‌ എന്നിവർക്ക് ഹാക്കത്തോണിൽ പങ്കെടുക്കാം. ഇന്ത്യയിലെ വിമൻ ടെക് ഇന്നവേഷനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാക്കത്തോണും സമ്മിറ്റും ഒരുക്കുന്നത്. കേരള സ്റ്റാർട്ടപ് മിഷന്റെ കൂടി സഹകരണത്തോടെയാകും ഹാക്കത്തോൺ സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾ www.shepower.in എന്ന വെബ്സൈറ്റിൽ ലഭിക്കും