കോവിഡ് തടയാൻ മൗത്ത്‍വാഷിനാകും: പഠനം; അംഗീകരിക്കാതെ മറ്റ് ഗവേഷകര്‍

കോവിഡിനെ പ്രതിരോധിക്കാൻ മൗത്ത് വാഷ് ഉപയോഗിച്ചാല്‍ മതിയെന്ന് പഠനം. കൊറോണ വൈറസിനെ 30 സെക്കന്റ് കൊണ്ട് മൗത്ത് വാഷുകൾക്ക് കൊല്ലാൻ കഴിയുമെന്നാണ് ഇവരുടെ കണ്ടെത്തൽ. യുകെയിലെ കാർഡിഫ് സർവകലാശാലയിലെ ഗവേഷകരുടേതാണ് പഠനം. എന്നാൽ ഈ കണ്ടെത്തലിനെ മറ്റ് ഗവേഷകര്‍ അംഗീകരിച്ചിട്ടില്ല.

വൈറസുകളെ നിര്‍ജീവമാക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുമ്പോഴും കോവിഡ് ചികിത്സയില്‍ മൗത്ത് വാഷ് ഉപയോഗിക്കാന്‍ കഴിയുമോ എന്നതില്‍ ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല. മൗത്ത് വാഷില്‍ ഉള്‍ക്കൊള്ളുന്ന സെറ്റിപിരിഡിനിയം ക്ലോറൈഡ് ആണ് കോവിഡ് വൈറസിനെ നശിപ്പിക്കാന്‍ കഴിയുന്നതെന്നാണ് പഠനം. രണ്ട് ഘട്ടങ്ങളിലായി നടന്ന പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

സെറ്റില്‍പിരിഡിയം ക്ലോറൈഡിന് ഒപ്പം എഥൈല്‍ ലോറയില്‍ അര്‍ജിനേറ്റ്, എത്തനോള്‍ എന്നിവയും ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ ആണ് കോവിഡ് വൈറസിനെ നശിപ്പിക്കാന്‍ മൗത്ത് വാഷുകള്‍ക്കു കഴിയെമെന്ന് കണ്ടെത്തിയത്. അടുത്ത ഘട്ടത്തില്‍ ഉമിനീരില്‍ നിന്ന്്് കൊറോണ വൈറസിനെ ഇല്ലതാക്കാന്‍ കഴിയുമൊയെന്ന ക്ലീനിക്കല്‍ ട്രയല്‍ നടത്താനാണ് ഈ ഗവേഷകരുടെ തീരുമാനം.