സഞ്ചാരികൾ നോക്കിനിന്നു; കൂറ്റൻ മലയിടിഞ്ഞ് കടലിൽ വീണു; നടുക്കും വിഡിയോ

ആളുകൾ നോക്കി നിൽക്കെ കീഴ്ക്കാം തൂക്കായ കൂറ്റൻ മലയുടെ ഭാഗം അടർന്ന് കടലിൽ വീണു. സ്പെയിനിലെ കാനറി ദ്വീപിലുള്ള ലാ ഗൊമേറ ബീച്ചിലാണ് നടുക്കുന്ന സംഭവം. കാനറി ദ്വീപിന്റെ പ്രസിഡന്റ് ഏയ്ഞ്ചൽ നിക്ടർ ടോറസ് ആണ് ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

കടലിന് അഭിമുഖമായി നിൽക്കുന്ന ഭാഗത്താണ് മലയിടിച്ചിലുണ്ടായത്. മുൻപ് തന്നെ മലയിൽ വിളളലുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ഭാഗത്ത് പ്രവേശന വിലക്കും ഏർപ്പെടുത്തിയിരുന്നതായി പ്രസിഡന്റ് വ്യക്തമാക്കി. 

ആളുകൾ അപകടത്തിൽ പെട്ടതായി റിപ്പോർട്ടുകളില്ല. എന്നാൽ നിരവധി വാഹനങ്ങൾ അവിടെയുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകരെത്തിയിട്ടുണ്ട്. മണ്ണ് നീക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. സമീപത്തുണ്ടായിരുന്ന റിസോർട്ടിലുണ്ടായിരുന്നവരാണ് മല ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യം പകർത്തിയത്. വിഡിയോ കാണാം.