കോവിഡ് കാല യാത്രകളിൽ ഞങ്ങളറിഞ്ഞത്; അനുഭവം പറഞ്ഞ് സഞ്ചാരികൾ; വിഡിയോ

കോവിഡും ലോക്ക്ഡൗണുമൊക്കെ വലിയ ആഘാതമേൽപിച്ച മേഖലയാണ് ടൂറിസം. സഞ്ചാരപ്രിയർ മാത്രമല്ല, വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന പലരും പ്രതിസന്ധിയിലായി. പതിയെ, കോവിഡിനൊപ്പം ജീവിതം മുന്നോട്ട് പോകേണ്ടതുണ്ട് എന്ന നമ്മൾ മനസിലാക്കിത്തുടങ്ങി. വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ അനുവാദം നൽകിയതിനു പിന്നാലെ ടൂറിസം മേഖല പതിയെ ഓണ്‍ ആയി. പക്ഷേ, പഴയതു പോലെയല്ല, കരുതലോടും ഉത്തരവാദിത്വത്തോടും കൂടിയ യാത്രകളേ ഇനി പറ്റൂ. നമ്മളോടും നമുക്കു ചുറ്റുമുള്ളവരോടും സമൂഹത്തോടുമൊക്കെ ഈ ഉത്തരവാദിത്വമുണ്ട്. നമുക്കു രോഗം വരാതെ ശ്രദ്ധിക്കുന്നതോടൊപ്പം നമ്മൾ വൈറസിന്റെ കാരിയർ ആകാതെയും ശ്രദ്ധിക്കണം. ഈ ഇളവുകൾ വന്നതിനു ശേഷമുള്ള യാത്രകൾ എങ്ങനെയാകണം? കോവിഡിനു ശേഷം യാത്രകൾ എങ്ങനെ മാറണം? അത് ചിലരുടെ നേരിട്ടുള്ള അനുഭവങ്ങളിലൂടെ അറിയാം.