പ്രളയം വീടിനെ മുക്കി; പഴമ ചോരാതെ ‍മാറ്റിപ്പണിതു; മീനച്ചിലാറിൻ തീരത്ത്: വിഡിയോ

15 ലക്ഷം രൂപയ്ക്ക് സുന്ദരമായൊരു വീട്. കോട്ടയം ആർപ്പൂക്കരയിൽ മീനച്ചിലാറിന്റെ തീരത്തെ കടത്തുകടവ് എന്ന വീട് ആരും മോഹിക്കും. ചെറുതും സുന്ദരവുമായ ആ വീടിന് പിന്നിൽ ഒരു കഥയുണ്ട്. വർഷങ്ങളായി നന്ദുവും കുടുംബവും താമസിച്ച്  വരുന്ന വീടാണ്. മഴ പെയ്യുമ്പോൾ വെള്ളം കയറുകയും ചെയ്യും. പക്ഷേ രണ്ട് പ്രളയകാലം വീടിനെ മുക്കി കളഞ്ഞു. ഇതോടെയാണ് ഇവർ വീട് പുതുക്കി പണയാൻ തീരുമാനിച്ചത്. 

ചെറിയ വരുമാനത്തിൽ പുതിയ വീട്. പഴമ കൈവിടാതെ വേണമെന്ന് ഇവർക്ക് നിർബന്ധമായിരുന്നു. വീട് പുതുക്കി പണിയാൻ തീരുമാനിച്ചത് നന്ദുവിന്റെ അച്ഛനാണ്. എന്നാൽ പ്രവാസം മതിയാക്കി തിരികെ എത്താൻ നന്ദു ആ സമയം തീരുമാനിച്ചിരുന്നു. പരമാവധി ചിലവ് കുറച്ചു പണിയുക എന്നതായിരുന്നു ലക്ഷ്യം. അതിനായുള്ള പരിശ്രമം ഫലംകണ്ട സന്തോഷത്തിലാണ് ഈ കുടുംബം. നന്ദു തന്നെ ആ കഥ വിവരിക്കും: വിഡിയോ കാണാം.