രണ്ടു പേർക്കും ഒരേ മാർക്ക്; എന്നിട്ടും സൊയീബ് മാത്രം എങ്ങനെ ഒന്നാമനായി?.

സൊയീബ് അഫ്താബിനും അകാൻഷ സിങ്ങിനും നീറ്റിൽ ലഭിച്ചത് ഒരേ മാർക്ക്– 720 / 720 (99.9998537 പെർസന്റൈൽ). പക്ഷേ, റാങ്കിൽ ഒഡീഷ റൂർക്കല സ്വദേശിയായ സൊയീബ് ഒന്നാമതെത്തി. അതെങ്ങനെ ?

ഒന്നിലേറെ വിദ്യാർഥികൾക്ക് ഒരേ മാർക്ക് ലഭിച്ചാൽ ടൈ–ബ്രേക്കിങ്ങിന് നാഷനൽ ടെസ്റ്റിങ് ഏജൻസിക്കു മൂന്നു മാനദണ്ഡങ്ങളുണ്ട്. ബയോളജിയിൽ കൂടുതൽ മാർക്കുള്ള വിദ്യാർഥിക്കു മുൻഗണന. അതിനും തുല്യ മാർക്കാണെങ്കിൽ കെമസ്ട്രി മാർക്ക് നോക്കും. അതും തുല്യമെങ്കിൽ രണ്ടാം മാനദണ്ഡം.

തെറ്റ് കുറവുള്ള വിദ്യാർഥിക്കു മുൻഗണന. (മുഴുവൻ മാർക്കും നേടിയ സൊയീബും അകാൻഷയും ഇവിടെയും ഒപ്പത്തിനൊപ്പം). 

പ്രായം കൂടുതലുള്ളയാൾക്ക് മുൻഗണന. അങ്ങനെ ഒരു വയസ്സു കൂടുതലുള്ള സൊയീബിന് (18) ഒന്നാം റാങ്ക് കിട്ടി.