'എന്റെ പക്കൽ ഒരു ഹാഷ്ടാഗുമില്ല'; ഹാത്രസില്‍ രോഷത്തോടെ റിമ: കുറിപ്പ്

ഹാത്രസില്‍ കൂട്ടബലാൽസംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടിയും നിര്‍മാതാവുമായ റിമ കല്ലിങ്കല്‍. എന്തുകൊണ്ടാണ് എല്ലാ റേപ്പ് കേസുകള്‍ക്കുമെതിരെ പ്രതികരിക്കാത്തതെന്ന ചിലരുടെ ചോദ്യം കേട്ട് അൽഭുതം തോന്നാറുണ്ടെന്നും ഞങ്ങള്‍ എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും റിമ ചോദിക്കുന്നു.

'ആ പെണ്‍കുട്ടി കടന്നുപോയ ഭീതിജനകമായ ആ അവസ്ഥയെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുകയാണോ വേണ്ടത്? അതോ കരഞ്ഞുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ പെണ്‍ സുഹൃത്തുക്കളെ വിളിക്കുകയാണോ വേണ്ടത്? വൈകാരികമായി സ്വയം മുറിവേല്‍ക്കുകയാണോ വേണ്ടത്? അരക്ഷിതത്വം തോന്നുകയും ഭയപ്പെടുകയുമാണോ വേണ്ടത്? ഓരോ തവണയും വ്യത്യസ്ത ഹാഷ് ടാഗുകള്‍ ടൈപ്പ് ചെയ്യുന്നത് അവസാനിപ്പിച്ച് ഞങ്ങള്‍ സ്‌ക്രീനില്‍ നോക്കിപ്പോകുകയാണ്. എന്റെ പക്കൽ ഒരു ഹാഷ്ടാഗുമില്ല.' റിമ കുറിച്ചിരിക്കുന്നു.

ഹാത്രസ് സംഭവത്തിൽ വലിയ തരത്തിലുള്ള രോഷമാണ് രാജ്യം മുഴുവൻ ഉയരുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാൽസംഗത്തിനിരയായത്