പരിമിതികളെ ഇൻസ്ട്രമെന്റ് ബോക്സിലാക്കി കൊച്ചുമിടുക്കൻ; ഹൃദ്യം ഈ താളം

പൂർണ്ണ വളർച്ച ഇല്ലാത്ത കൈകൾ കൊണ്ട് താള വിസ്മയം തീർക്കുന്ന ഒരു കൊച്ചു മിടുക്കനാണ് ഒരു വിഡിയോയിലൂടെ താരമായത്. 

കഴിവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ഏതൊരു പരിമിതിയും ആഗ്രഹങ്ങൾക്ക്  തടസ്സമാകില്ല എന്ന് ഓർമ്മിപ്പിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.  തന്റെ കഴിവ് പ്രകടിപ്പിക്കാൻ  ഈ മിടുക്കന് വേണ്ടത് ഒരു ഇൻസ്ട്രമെന്റ് ബോക്സ് മാത്രമാണ്.

കൈകൾ ഇല്ലാത്തതുകൊണ്ട് തന്നെ ചെണ്ടയോ തബലയോ പോലത്തെ വാദ്യങ്ങളിൽ താളം പിടിക്കാൻ അവന് ബുദ്ധിമുട്ടാണ്. അതുകൊണ്ട് പൂർണ്ണ വളർച്ചയെത്താത്ത ഇരുകൈകളിലുമായി ബോക്സ് താങ്ങിപ്പിടിച്ചു അത് മേശപ്പുറത്ത് കൊട്ടിക്കൊണ്ടാണ് താളം പിടിക്കുന്നത്. 

പല വേഗതകളിൽ അതീവ ഹൃദ്യമായാണ് ഈ മിടുക്കൻ താളം പിടിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിഡിയോ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.