കാൻസർ മരിച്ച പോലെ ജീവിക്കുന്ന അവസ്ഥ; മുടിനാരുപോലും പിഴുതെടുക്കുന്ന വിധി; കുറിപ്പ്

നല്ലപാതിക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ അവളുടെ വേദനകളെ തന്റേതു കൂടിയാക്കുകയാരുന്നു ധനേഷ് കണ്ണീരിറ്റു വീഴാതെ.. കാന്‍സര്‍ വേദനയില്‍ പിടയാതെ ഇന്നും ബിജ്മയെ ചിപ്പിക്കുള്ളിലെ മുത്തുപോലെ ചേര്‍ത്തു നിര്‍ത്തുന്നു ധനേഷ്.

പ്രിയപ്പെട്ടവളുടെ വേദനയും അതജീവനവും സോഷ്യല്‍ മീഡിയക്ക് മുമ്പാകെ എത്തിക്കുന്ന ധനേഷ് ഇപ്പോഴിതാ വീണ്ടുമൊരു ഹൃദ്യമായ കുറിപ്പ് പങ്കിടുകയാണ്. കാന്‍സറിനോട് പൊരുതിയ നാളുകളില്‍ ബിജ്മ അനുഭവിച്ച വേദനകളുടെ ആഴമാണ് ധനേഷിന്റെ കുറിപ്പില്‍ നിറഞ്ഞു നില്‍ക്കുന്നത്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ഇവൾ അസുഖക്കാരിയായത് ഇവളുടെ കുറ്റംകൊണ്ടും കഴിവുകേടുംകൊണ്ടല്ല......... വിധിയാണ്.... എന്റെ ജീവിതത്തിൽ അനുഭവിക്കാനുള്ള വിധി..... തലയിലെ മുടിനാരുപോലും പിഴുതെറിയപ്പെടാനുള്ള വിധി.... വാർത്തെടുത്ത ശിൽപംപോലെ ജീവിതം മുന്നോട്ട് പോവണമെന്നുമില്ല... മരിച്ചപോലെ ജീവിക്കാൻ വിധിക്കപ്പെട്ട ഒരവസ്ഥതന്നെയാണ് കാൻസർ... കീമോയും റേഡിയേഷനും സർജറിയുമെല്ലാം അതനുഭവിക്കുന്നവരുടെ മനസ്സിനെ മരണതുല്യമായ വേദനയുടെ ആഴങ്ങളിൽ ചെന്നെത്തിക്കുന്നു എന്നുള്ളത് സത്യമാണ്.... മറ്റൊന്നിനും പകരംവെക്കാനില്ലാത്ത വല്ലാത്തൊരു അവസ്ഥ... തുടിച്ചുനിൽക്കുന്ന ഞരമ്പുകളിൽ കീമോയുടെ ആദ്യപ്രവേശനം.... അതുകഴിഞ്ഞാൽ പിന്നീടുള്ള കീമോ ചെയ്യാൻ തട്ടിയുംമുട്ടിയും തുടച്ചുനോക്കിയാൽപോലും ഒരു ഞരമ്പുപോലും തയ്യാറാവാത്തമട്ടിൽ ഒളിഞ്ഞിരിക്കും... ഒരു സൂചികുത്താൻപോലും ഇടംകാണാത്ത ശരീരം... ആദ്യത്തെ കീമോ ഒരു കൌതുകമായി തോന്നാത്തവർ ആരുമില്ല... അത് വെറും കേട്ടറിവിൽ മാത്രമറിയുന്ന ഒരു ചികിത്സ രീതി ...എല്ലാവർക്കും ഒരു കൗതുകം മാത്രം...................