നായയ്ക്കൊപ്പം 'ജുഗൽബന്ധി'യുമായി രോഹിത്; ഒരു മില്യണിലേറെ കാഴ്ചക്കാർ; വൈറൽ

പാട്ടുപാടുന്ന നായയോ, സംശയിക്കേണ്ട, നിങ്ങൾ പാടുന്നതിന് ഒപ്പം പാടിയാൽ സംഭവം കുറച്ച ്കൂടി രസകരമാകും. മുംബൈയിലെ കൊമേഡിയനും എഴുത്തുകാരനുമായ രോഹിത് നായർ പങ്കുവച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. തന്റെ  വളർത്ത് നായ സോയെ അദ്ദേഹത്തിനൊപ്പം പാടുന്നതാണ് വൈറലായത്. രാഗ് ഭാവോകർ എന്ന പേരിൽ രോഹിത് തന്നെയാണ് ഇത് സമൂഹമാധ്യമത്തിൽ പങ്കുവച്ചതും.

 രോഹിത്തിന്റെ പാട്ടിനൊപ്പം പാടുകയാണ് സോയെയും. മുൻപും സോയെയുമൊത്തുള്ള പാട്ട് രോഹിത് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പക്ഷേ ഒരു മില്യണിലധികം കാഴ്ചക്കാർ ഇടിച്ചു കയറിയത് ഇത്തവണയാണെന്ന് മാത്രം.