പ്രതീക്ഷയുടെ 'പൊറോട്ട' മാസ്ക്കുകൾ; പ്രതിരോധത്തിനായി പുതിയ 'പരീക്ഷണം'

കോവിഡ് മഹാമാരിയിൽ ലോകം മുഴുവന്‍ വൻപ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും വീട്ടിലിരുന്നും ചെറിയ സന്തോഷങ്ങൾ കണ്ടെത്താനും ബോധവത്ക്കരണം നടത്താനും നിരവധിപ്പേർ ശ്രമിക്കുന്നുണ്ട്. കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക്ക് പ്രധാനമാണെന്ന് അറിയാമെങ്കിലും ശരിയായി  ധരിക്കാത്തവരാണ് നിരത്തുകളിൽ. ഇത്തരക്കാർക്കായുള്ള മാസ്ക്ക് ബോധവത്ക്കരണത്തിൻറെ ഭാഗമായി സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്  'പൊറോട്ട' മാസ്ക്കുകൾ.  

പേര് സൂചിപ്പിക്കും പോലെ തന്നെ പൊറോട്ടയുടെ മാവുപയോഗിച്ച് മാസ്ക്കിൻറെ രൂപത്തിലാക്കി ചുട്ടെടുക്കുന്നതാണ് പൊറാട്ട മാസ്ക്കുകൾ. ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്നവരും ചില ഹോട്ടലുടമകളും എല്ലാം പുതിയ പരീക്ഷണം നടത്തിത്തുടങ്ങി. മാസ്ക് ധരിക്കേണ്ട പ്രധാന്യം നാട്ടുകാര്‍ക്ക് വ്യക്ത്തമാക്കാൻ ടെംപിള്‍ സിറ്റി എന്ന ഹോട്ടല്‍ ശൃംഖലയുടെ ഉടമ കെഎല്‍ കുമാറിൻറെ 'മാസ്ക് പൊറോട്ട' ഇതിനോടകം തമിഴ്നാട്ടിൽ ഹിറ്റാണ്. 

എങ്ങനെയെങ്കിലും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യമാണെന്നാണ് ഇദ്ദേഹത്തിൻറെ പക്ഷം.

മധുരയില്‍ കൂടുതല്‍ പേരും മാസ്‌ക് ധരിക്കുന്നില്ല, ആളുടെ ഇഷ്ടവിഭവമാണ് പൊറോട്ട. അതുകൊണ്ടാണ് ഇത്തരം പരീക്ഷണങ്ങൾ ആളുകൾക്ക് ഗുണചെയ്യുമെന്നും ഇവർ കരുതുന്നു. 

കോവിഡ് പിടി മുറുക്കിയതോടെ ഹോട്ടൽ മോഘല ഉൾപ്പെടെ വൻനഷ്ടത്തിലാണ്. കോവിഡിനെ തുരത്തി എല്ലാം പഴയപടിയാകും എന്ന പ്രതീക്ഷ കൂടിയ‌ാണ് ഇപ്പോൾ 'പൊറോട്ട' മാസ്ക്കുകൾ.