'ഒരു നല്ല നാളേയ്ക്കായി'; 13 മൊബൈലുകളിലായി ഷൂട്ട്; ശ്രദ്ധ നേടി വിഡിയോ

ഭൂമിയുടെ പച്ചപ്പ്‌ സംരക്ഷിക്കേണ്ടതിന്‍റെയുംയും, കൊറോണ കാലത്ത് പുറത്ത് പോകുമ്പോൾ പാലിക്കേണ്ട സാമൂഹ്യ മര്യാദയും ഓർമ്മിപ്പിക്കുകയാണ് ഇസ്രായേലിലെ പന്ത്രണ്ട് വ്ളോഗർമാർ.  പ്രേക്ഷകരിൽ സാമൂഹ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കുഞ്ഞൻ വിഡിയോ സമൂഹ്യ മാധ്യമങ്ങളിൽ എത്തിച്ചിരിക്കുകയാണ്. 'ഒരു നല്ല നാളേയ്ക്കായി' എന്ന പേരിലുള്ള വിഡിയോ പതിമൂന്ന് മൊബൈലുകളിലായാണ് ഷൂട്ട് ചെയ്തത്. 

ഒരു മരമെങ്കിലും നട്ടുപിടിപ്പിക്കണം എന്ന ഗവൺമെൻ്റിൻ്റെ ആഹ്വാനത്തെ മാനിച്ചു കൊണ്ട് കേരളത്തിൻ്റെ ഹരിതഭംഗി സംരക്ഷിക്കാൻ ഉള്ള ഉത്ബോധനമാണ് വിഡിയോ.