ഇതെന്റെ ജോലിയാണ് സാറെ; വിഷുക്കൈനീട്ടം കൊടുത്ത പൊലീസിന് മറുപടി; വിഡിയോ

ലോക്ഡൗണിന് പിന്നാലെ പൊരിവെയിലത്താണ് കേരള പൊലീസ്. ചായയും പലഹാരങ്ങളുമായി പൊലീസുകാരെ തേടിയെത്തുന്ന പെൺകുട്ടിയുടെ വിഡിയോ ദിവസങ്ങൾക്ക് മുൻപ് വൈറലായിരുന്നു. ഇപ്പോഴിതാ പൊലീസുകാരുടെ കരുതൽ അടുത്തറിഞ്ഞിരിക്കുകയാണ് ആലപ്പുഴ കലവൂർ സ്വദേശി ഗിരീഷ്. എന്നും പഴങ്ങളും ഇളനീരും പൊലീസുകാർക്ക് നൽകി മടങ്ങാറുള്ള ഗിരീഷിനെ ഇന്നലെ റോഡിൽ തടഞ്ഞുനിർത്തി വിഷുക്കൈനീട്ടം നൽകിയാണ് പൊലീസുകാർ സ്വീകരിച്ചത്.

കൈനീട്ടം ആദ്യം വാങ്ങാൻ ഗിരീഷ് കൂട്ടാക്കിയില്ല. ‘ഇതെന്റെ ജോലിയാണ് സാറെ..’ എന്നായിരുന്നു മറുപടി.  ആലപ്പുഴ ടി.ഡി.സ്കൂളിനു മുൻപിൽ ജോലിചെയ്യുന്ന പൊലീസുകാർക്ക് പഴങ്ങളും ഇളനീരും എത്തിക്കുന്നത് തെങ്ങുകയറ്റ തൊഴിലാളിയായ ഗിരീഷാണ്. വിഡിയോ കാണാം.