23 വർഷത്തെ പ്രണയം; ഒരേ ബസിൽ ജോലി; ജീവിതത്തിന് ഡബിൾ ബെൽ

ആഘോഷങ്ങളും ആർഭാടങ്ങളുമില്ലാതെ ഒട്ടേറെ കല്യാണങ്ങളാണ് ഇൗ ലോക്ഡൗൺ കാലത്ത് കേരളത്തിൽ നടക്കുന്നത്. ഇക്കൂട്ടത്തിൽ ഇന്ന് സമൂഹമാധ്യമങ്ങളിൽ ൈവറലായത്. കെഎസ്ആർടിസി ജീവനക്കാരുടെ പ്രണയ വിവാഹമാണ്. ജിഎൻപിസി ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം പതിനായിരങ്ങളാണ് ൈലക്ക് ചെയ്തിരിക്കുന്നത്. 23 വർഷത്തെ പ്രണയത്തിന് ശേഷം നടന്ന വിവാഹത്തെ പറ്റിയുള്ള കുറിപ്പ് വായിക്കാം.

ഒരു സ്പെഷ്യൽ പോസ്റ്റ്‌ 

നീണ്ട 23 വർഷത്തെ പ്രണയത്തിനൊടുവിലെ ജീവിതത്തിന് നീട്ടിയൊരു ഡബിൾ ബെൽ.

ഇക്കഴിഞ്ഞ 23 വർഷകാലം പ്രണയിച്ച താര ഗിരി ദമ്പതികൾ ഇന്ന് ഒന്നായി, ഇരുവരും ഹരിപ്പാട് ഡിപ്പോയിൽ ജീവനക്കാർമാത്രമായിരുന്നില്ല അന്നുമുതലേ ഒരേ ബസിൽ തന്നെയാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ജോലിയുടെ ഭാഗമായി ഇടക്ക് ഗിരി കായംകുളത്തേക്ക് സ്ഥലമാറ്റം ലഭിച്ചു പോയിരുന്നുവെങ്കിലും തിരികെ അധികം താമസിക്കാതെ തന്റെ പ്രിയതമക്ക് ഒപ്പം തന്നെ ജോലിക്ക് കയറി. പിന്നീട് RPC 67 & RSA 220 എന്ന ഹരിപ്പാട് ഡിപ്പോയിലെ കിടിലൻ രണ്ടു വണ്ടിയിലും ഇരുവരും ഒന്നിച്ചായിരുന്നു ഡ്യൂട്ടി.അന്നൊക്കെ ബസിൽ താര ഡബിൾ ബെൽ അടിക്കുമ്പോൾ മറ്റുള്ളവർക്ക് അറിയില്ലായിരുന്നു അത്‌ അവരുടെ ജീവിതമണി ആണെന്ന്.ഇരുവർക്കും ടീം മാവേലിക്കരയുടേയും GNPC യുടേയും വിവാഹമംഗളാശംസകൾ.