പുതിയ വിഡിയോയുമായി പൊലീസ്; ഉണ്ട സൂക്ഷിക്കണമെന്ന് കമന്റ്; ഉടൻ മറുപടികളും

കേരളപൊലീസിന്റെ ഫെയ്സ്ബുക്ക് പേജും പേജിലെ പൊലീസ് ട്രോളൻമാരും ജനകീയമായിട്ട് നാളേറെയായി. ഏറ്റവുമൊടുവിൽ പോസ്റ്റ് ചെയ്തത് ഈ വർഷത്തെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട വിഡിയോ ആണ്.

എന്നാൽ പോസ്റ്റിൽ അല്ല, പോസ്റ്റിനു താഴെ വരുന്ന കമന്റുകളിലും അവയ്ക്ക് പൊലീസ് നൽകുന്ന മറുപടികളിലുമാണ് പലരുടെയും കണ്ണുടക്കുന്നത്. വെടിയുണ്ട കാണാതായ സംഭവം പരാമർശിച്ചാണ് കമന്റുകളിൽ പലതും. എന്നാൽ ഇവയ്ക്കൊക്കെ ഉരുളക്കുപ്പേരി പോലെ കേരളപൊലീസ് മറുപടിയും കൊടുക്കുന്നുണ്ട്.

പുതിയവരെങ്കിലും എങ്കിലും ഉണ്ട സംരക്ഷിക്കാൻ പ്രാപ്തരായ പോലീസ് ആയാൽ മതിയായിരുന്നു, വെറുതെ ഉണ്ടയില്ലാ വെടി പൊട്ടിക്കരുത് മാമാ.
സൂക്ഷിച്ചു വെക്കണം, എന്നിങ്ങനെയാണ് കമന്റുകൾ.