കടുത്ത ചുമ; കാരണം ശ്വാസകോശത്തിൽ കുടുങ്ങിയ അടപ്പ്: അമ്പരന്ന് ഡോക്ടർ

കടുത്ത ചുമയെ തുടർന്ന് ആശുപത്രിയിൽ എത്തി ചികിത്സ തേടിയ 12കാരന്റെ എക്സ് റേ റിപ്പോർട്ട് കണ്ട് അമ്പരന്ന് ഡോക്ടർമാർ. പേനയുടെ അടപ്പാണ് ശ്വാസകോശത്തിൽ ഉണ്ടായിരുന്നത്. ശസ്ത്രക്രിയെ തുടർന്ന് അടപ്പ് പുറത്തെടുത്തതു മൂലം കുട്ടിയുടെ ജീവൻ തിരികെ കിട്ടി.

നീണ്ട നാളത്തെ ചുമയും കഫക്കെട്ടുമൂലമാണ് കുട്ടി കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നത്. എന്നൽ, വിദഗ്ദ പരിശോധനയിൽ ഒന്നും തന്നെ ചുമയുടെ കാരണങ്ങളൊന്നും കണ്ടെത്താനായില്ല. തുടർന്ന് നടന്ന സിടി സ്കാനിലാണ് ശ്വാസകോശത്തിൽ എന്തെങ്കിലും കടന്നിട്ടുണ്ടാകുമെന്ന സംശയം ഉണ്ടായത്. ഇതോടെയാണ് ശ്വാസകോശത്തിലെ കുടുങ്ങിക്കിടക്കുന്നത് അടപ്പ് കണ്ടെത്തിയതെന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. അരുണാഭ സെന്‍ഗുപ്ത പറഞ്ഞു. 

ഏതാനും മാസങ്ങൾക്ക് മുമ്പ് കുട്ടി പേന വിഴുങ്ങിയിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. അന്ന് ആശുപത്രിയിൽ കാണിച്ചെങ്കിലും ചികിത്സ നൽകാൻ ഡോക്ടർമാർ വിസമ്മതിച്ചതായി ബന്ധുക്കൾ പറഞ്ഞു. അങ്ങനെയൊരു വസ്തു കുട്ടി വിഴുങ്ങിയിട്ടില്ലെന്നും, അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അപകടം സംഭവിക്കുമായിരുന്നെന്നും ഡോക്ടർമാരുടെ സംഘം നിലപാടെടുത്തു.

കുട്ടിയുടെ ഇടത് ശ്വാസകോശത്തിലാണ് അടപ്പ് കണ്ടെത്തിയതെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പറഞ്ഞു. തുടര്‍ന്ന് ബ്രോണ്‍കോസ്‌കോപ്പിയിലൂടെ ഇത് പുറത്തെടുത്തു. കുട്ടി നിലവിൽ അപകടനില തരണം ചെയ്തു.