സംസാരശേഷിയില്ല; ഇവർ വിവാഹിതരാകുന്നു; സേവ് ദി ഡേറ്റ് വിഡിയോ; ഹൃദ്യം

കല്യാണം വിളിക്കുക എന്ന ചടങ്ങിനെ പുതുതലമുറ സേവ് ദി ഡേറ്റ് എന്ന കാലസൃഷ്ടിയിലേക്ക് ചുരുക്കിയിരിക്കുകയാണ്. കൗതുകവും അമ്പരപ്പും അൽപം വിവാദങ്ങളും നിറഞ്ഞ ഒട്ടേറെ സേവ് ദി ഡേറ്റ് വിഡിയോ മലയാളിയുടെ സോഷ്യൽ വാളുകളിലേക്ക് എത്താറുണ്ട്. എന്നാൽ സംസാരശേഷി ഇല്ലാത്ത രണ്ടുപേർ വിവാഹം കഴിക്കുമ്പോൾ അവരുടെ സേവ് ദി ഡേറ്റ് വിഡിയോ എങ്ങനെ തയാറാക്കും. കൃഷ്ണനുണ്ണിയുടെയും സുഷ്മിതയുടെയും ദൃശ്യങ്ങൾ കൊണ്ടുള്ള ഇൗ കല്യാണക്ഷണം ഏറെ ഹൃദ്യമാണ്. വിഡിയോ കാണാം.