ഒറ്റ നോട്ടത്തില്‍ ഒാന്ത്; 'ഇഗ്വാന'മായുള്ള സൗഹൃദക്കാഴ്ച

പ്രദര്‍ശന മേളകളിലും കാഴ്ച ബംഗ്ലാവുകളിലും മാത്രം കാണുന്ന ഇഗ്വാനയെന്ന ജീവിയുമായുള്ള സൗഹൃദത്തിന്റെ കാഴ്ചയാണിനി. കോഴിക്കോട് പറയഞ്ചേരി സ്വദേശി അതുല്‍ ആണ് ഇഗ്വാനയെ വളര്‍ത്തുന്നത്. അതുലിന്റെ  എല്ലാ യാത്രകളിലും ഇഗ്വാനയും കൂടെ കാണും.

പറയഞ്ചേരി സ്വദേശി അതുലിനൊപ്പം ഇവനും എപ്പോഴുമുണ്ടാകും. ഹള്‍ക്ക് എന്നാണ് ഒാമനപ്പേര്. അധികമാരും ഇവനെ അങ്ങനെ വീട്ടില്‍ വളര്‍ത്താറില്ല. ഒറ്റ നോട്ടത്തില്‍ ഒാന്താണെന്നു തോന്നാം. പല്ലി വര്‍ഗത്തില്‍പ്പെട്ട സസ്യഭുക്കായ ഇഗ്വാനയാണിത്. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്നതാണ്.സുഹൃത്തിന്റെ കൈയില്‍ ഹള്‍ക്കിനെ കണ്ടപ്പോള്‍ കൗതുകം തോന്നി. 

തോളിലും തലയിലും കൈയിലുമൊക്കെയായി  രാവിലെ മുതല്‍ രാത്രി വരെ അതുലിനൊപ്പമാണ് ഹള്‍ക്ക് . അവന്റെ ജീവിതത്തിന്റെ ഭാഗമായി. പെട്ടന്ന് ആരുമായും അടുക്കില്ല.അതുലിന്റെ സുഹൃത്തുക്കള്‍ക്കും ഹക്ക് ഇപ്പോള്‍ പ്രിയപ്പെട്ടവനാണ്.

രണ്ടു ദിവസം വീട്ടില്‍ നിന്നു അതുൽ വിട്ടുനിന്നപ്പോള്‍ ചെറിയോരു പിണക്കം കാട്ടി ഹള്‍ക്ക്.വീണ്ടും കൂടെ കൂട്ടിയപ്പോള്‍ ഇണങ്ങി.