മണ്ഡപത്തിലേക്ക് തകര്‍പ്പന്‍ ‍‍‍ഡാന്‍സുമായി വധു; ഞെട്ടി വരനും കൂട്ടരും: വിഡിയോ

വിവാഹമണ്ഡപത്തിലേക്ക് താലപ്പൊലിയുടെ അകമ്പടിയോടെ വരുന്നതാണ് വിവാഹത്തിലെ പതിവുകാഴ്ചയെങ്കിലും ന്യൂജനറേഷൻ കാലത്ത് ഇതെല്ലാം മാറിവരികയാണ്. അടിച്ചു പൊളിച്ച്  വിവാഹം ആഘോഷമാക്കുന്നവരുടെ എണ്ണം കൂടുകയാണ്. 

വിവാഹവേദിയിലേക്ക് അടിച്ചു പൊളി നൃത്തച്ചുവടുകളുമായി കയറി വന്ന ഒരു വധുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കണ്ണൂർസ്വദേശിയായ അഞ്ജലിയാണ് ഈ ഡാൻസിങ് വധു.

തന്റെ പ്രിയതമൻ വരുണിന് ഒരു സർപ്രൈസ് നൽകണം എന്ന ചിന്തയിലാണ് അഞ്ജലി തകർപ്പൻ നൃത്തച്ചുവടുകളുമായി വിവാഹവേദിയിലേക്ക് എത്തിയത്. വരന്‍ മാത്രമല്ല, അവിടെ കൂടിയിരുന്നവരിൽ പലരേയും ഈ സർപ്രൈസ് ഞെട്ടിച്ചു. എല്ലാവരും ഏറെ സന്തോഷത്തോടെയാണ് അതെല്ലാം സ്വീകരിച്ചതും. 

കൂടുതൽപേരും പെൺകുട്ടിയെ അഭിനന്ദിക്കുമ്പോൾ മോശം അഭിപ്രായം പറഞ്ഞ് പെൺകുട്ടിക്കെതിരെ തിരിയുന്നവരുമുണ്ട്. അഭിപ്രായം പറയുക എന്നതിലുപരി ഇവരുടെ ബന്ധം തകരും എന്ന രീതിയിലുള്ള പ്രവചനങ്ങളും അധിക്ഷേപങ്ങളും വരെ സൈബർ ലോകത്തുണ്ടായി. വിഡിയോ കാണാം.