പ്ലാസ്റ്റിക് കുപ്പി വിഴുങ്ങി അവശനായി മൂർഖന്‍; ഛര്‍ദിച്ചപ്പോള്‍ ആശ്വാസം: വിഡിയോ

പ്ലാസ്റ്റിക് കുപ്പി വിഴുങ്ങി അവശനായ മൂർഖന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്യജീവികളെ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്ക് ഉദാഹരണമായാണ് അദ്ദേഹം ഈ ദൃശ്യങ്ങൾ പങ്കുവച്ചത് ഇരയെന്നു തെറ്റിധരിച്ച് പ്ലാസ്റ്റിക് കുപ്പി വിഴുങ്ങിയ ഒരു പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

48 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ പ്ലാസ്റ്റിക് കുപ്പി വിഴുങ്ങി അനങ്ങാൻ വയ്യാതെ കിടക്കുന്ന മൂർഖൻ പാമ്പിനെ കാണാം. സമീപത്തു നിന്ന വ്യക്തി മെല്ലെ പുറത്ത് തട്ടുമ്പോൾ വിഴുങ്ങിയ ബോട്ടിൽ പണിപ്പെട്ട് പാമ്പ് ഛർദ്ദിച്ച് കളയുകയും ചെയ്തു. സംഭവം നടന്നത് എവിടെയാണെന്നത് വ്യക്തമല്ല. പാമ്പിന് വിഴുങ്ങിയ സാധനം ഛർദ്ദിച്ച് കളയാൻ സാധിക്കും. അതുകൊണ്ട് മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്.