ബീച്ചിലെത്തിയ യുവാവിനെ കൂറ്റന്‍തിര വാരിയെടുത്തു; നടുക്കം, വിഡിയോ

ബീച്ചിലെ പാറപ്പുറത്ത് കടല്‍ സൗന്ദര്യം ആസ്വദിച്ച് നിന്ന യുവാവിനെ വാരിയെടുത്ത് കൂറ്റന്‍തിരമാല. ഈ വീഡിയോ ദൃശ്യം കലിഫോര്‍ണിയയിലെ സാന്താക്രൂസ് കൗണ്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 20ന് വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന യു.എസ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരിക്കേയാണ് യുവാവ് ബീച്ചില്‍ എത്തിയത്.

സാന്താക്രൂസിലെ ബോണി ഡൂണ്‍ ബീച്ചില്‍ പാറപ്പുറത്ത് കയറിയ യുവാവിനെ നിമിഷങ്ങള്‍ക്കുള്ളില്‍ ആഞ്ഞടിച്ച കൂറ്റന്‍ തിര തട്ടിമറിച്ച് കടലിലേക്ക് ഇടുകയാണ്. കൃത്യസമയത്ത് ഇടപെട്ട രക്ഷാപ്രവര്‍ത്തകര്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ചു. ഇരുപതുകാരനാണ് അപകടത്തില്‍ നിന്നും നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇയാളുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടില്ല.