പുള്ളിപ്പുലിക്ക് മുന്നിൽ പെട്ട് മാൻകുഞ്ഞ്; തലയ്ക്കിട്ടടിച്ച് രക്ഷപെടാൻ ശ്രമം; വിഡിയോ

പുള്ളിപ്പുലിയുടെ മുന്നിലകപ്പെട്ടാൽ മാൻകുഞ്ഞ് എന്ത് ചെയ്യും? പെട്ടുപോയാൽ ഒന്ന് മുട്ടി നോക്കുമെന്നാണ് ദക്ഷിണാഫ്രിക്കയിലെ ക്രഗർ ദേശീയ പാർക്കിൽ നിന്നുള്ള ദൃശ്യങ്ങൾ പറയുന്നത്. മാൻ വർഗത്തിൽപ്പെട്ട ന്യാല എന്ന മൃഗത്തിന്റെ കുഞ്ഞാണ് കുറച്ചധിക നേരം പുള്ളിപ്പുലിയോടൊപ്പം നിന്നത്. കുറേ നേരം പുള്ളിപ്പുലിയെ ചുറ്റിപ്പറ്റി നിൽക്കുകയും, തലക്കിട്ടടിച്ചും, തോണ്ടിയും പ്രകോപിപ്പിച്ച് നോക്കുകയും ചെയ്യുന്നുണ്ട് മാൻകുട്ടി.

എന്നാൽ മാൻകുട്ടി ഓടി ദൂരെ പോകില്ലെന്ന ഉറപ്പുള്ളത് പോലെ പുള്ളിപ്പുലി മതിയാവോളം വിശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ആൻഡ്രേ ഫ്യൂരിയാണ് വിഡിയോ പകർത്തിയത്. 

സന്ധ്യ മയങ്ങിയതോടെ ന്യാലയെയും കടിച്ചെടുത്ത് പുള്ളിപ്പുലി കാട്ടിലേക്ക് മറയുകയായിരുന്നു.