കണ്ണനായി എത്തി മനം കവർന്നു; രവിവർമ ചിത്രങ്ങളിലെ സുന്ദരിയായി; വൈറൽ

മലയാളി ഹൃദയത്തിൽ വരച്ചിട്ട ചിത്രങ്ങളുടെ രൂപങ്ങൾക്ക് കണ്ണുകൾ കൊണ്ട് നിറമേറ്റുകയാണ് വൈഷ്ണവ. അഷ്ടമി രോഹിണി ദിനത്തിൽ കൃഷ്ണനായി എത്തി സമൂഹമാധ്യമങ്ങളിലെ താരമായ വൈഷ്ണവ കെ. സുനിലിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചിത്രമെഴുത്ത് കലയുടെ തമ്പുരാൻ രാജാരവി വർമയുടെ നാലു ചിത്രങ്ങളുടെ രൂപത്തിലാണ് വൈഷ്ണവയുടെ പുതിയ ഫോട്ടോഷൂട്ട്.

കണ്ണുകളിലെ തിളക്കവും മുഖത്തെ ഭാവങ്ങളും യഥാർഥ ചിത്രനോട് നീതി പുലർത്തുന്നു. രാഹുൽ രവി എന്ന യുവ ഫോട്ടോഗ്രാഫറുടെ മികവാണ് ഇതിന്റെ പിന്നിൽ. വേഷത്തിലും ഭാവത്തിലും നോട്ടത്തിലും തനിപകർപ്പാവാൻ ഫോട്ടോഗ്രാഫറും മോഡലും ശ്രദ്ധിച്ചതിന്റെ മികവ് പ്രകടമാണ്. ചിത്രങ്ങൾ കാണാം.