മാതളനാരങ്ങ ഇനി എളുപ്പത്തിൽ പൊളിക്കാം; സമയവും അധ്വാനവും ലാഭിക്കാം; വൈറൽ വിഡിയോ

മാതള നാരങ്ങ വളരെ സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ പഴമാണ്. പക്ഷേ അതിന്റെ തൊലി പൊളിക്കുന്നതാണ് ബുദ്ധിമുട്ട്. ഇതിനൊരു പരിഹാരമായിരിക്കുന്നു എന്നതാണ് പുതിയ വാർത്ത. മാതള നാരങ്ങ എളുപ്പത്തിൽ പൊളിക്കുന്നതെങ്ങനെയെന്നുള്ള വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

എഞ്ചിനിയറിങ് എന്ന അക്കൗണ്ടിൽ നിന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ ആണിത്. എങ്ങനെ ഫലപ്രദമായി മാതളനാരങ്ങ മുറിച്ചെടുക്കാം എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ആദ്യം പഴത്തിന്റെ മുകൾ ഭാഗം നാലായി മുറിക്കുന്നു. ശേഷം മുകളിലെ തൊലി പൊളിക്കുന്നു. പിന്നീട് വശങ്ങളിലായി ആറു വെട്ടുകളിടുന്നു. ഒരു വിടർന്ന പുഷ്പം പോലെയാണ് ഇപ്പോൾ മാതളനാരങ്ങ കാണുക. 

ഇതിൽ നിന്നും അരികൾ വലിച്ചെടുത്താൽ മാത്രം മതി. വിഡിയോ ഇപ്പോള്‍ തന്നെ 1,13,000 പേരാണ് കണ്ടത്. 24,000 തവണ റീട്വീറ്റും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഉപകാരപ്രദമായി വിഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.