സ്റ്റേജില്‍ പട്ടിക്കെന്താ കാര്യം..?; മറുപടിയുമായി വീരനും അക്ഷയ്‌‌യും: വിഡിയോ

വളര്‍ത്തുനായക്കൊപ്പം കോളേജ് പരിപാടിക്കെത്തി വിവാദങ്ങളില്‍ പെട്ടിരുന്നു പതിനെട്ടാം പടിയിലൂടെ പ്രശസ്തനായ നടന്‍ അക്ഷയ് രാധാകൃഷ്ണനും വളര്‍ത്തുനായ വീരനും. എന്നാല്‍ ഉണ്ടായ വിവാദങ്ങളില്‍ കഴമ്പില്ലെന്നും അന്ന് സംഭവിച്ചതെന്തെന്നും മനോരമ മാക്സിനോടുള്ള അഭിമുഖത്തില്‍ അക്ഷയ് വ്യക്തമാക്കുന്നു. ഒരു പട്ടിക്ക് ശരാശരി ആയുസ് 15 വര്‍ഷം മാത്രമാണ്. അതുകൊണ്ട് തന്നെ വീരനെ പരമാവധി സ്ഥലങ്ങള്‍ ചുറ്റികാണിക്കണം. ഒപ്പം നടന്‍ എന്ന നിലയിലുള്ള തന്‍റെ സ്വപ്നങ്ങളും വീരന്‍ എന്ന ട്രെയിന്‍ഡ് വളര്‍ത്തുനായയെക്കുറിച്ചും അക്ഷയ് വാചാലനായി. വിഡിയോ കാണാം.