വീട്ടുമുറ്റത്തേക്ക് പതുങ്ങിയെത്തി ചാടിവീണ് പുള്ളിപ്പുലി; നടുക്കി വിഡിയോ

രാത്രി വീട്ടുമുറ്റത്തേക്ക് കയറിവരുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. സ്ഥലമേതാണെന്ന് വ്യക്തമല്ല. ഇക്കഴിഞ്ഞ മാസം 29 നടന്നതെന്ന് സിസിടിവിയില്‍ വ്യക്തമാണ്. ഏതോ വീട്ടിലേക്ക് കയറിവരുന്നൊരു പുള്ളിപ്പുലിയാണ് ദൃശ്യങ്ങളിൽ. മുറ്റത്ത് പടികളിൽ മയങ്ങിക്കിടക്കുന്ന നായയെയും കാണാം. പതുങ്ങിയെത്തി നായയെ പിടികൂടുകയും നായ കുതറിയോടി രക്ഷപെടുന്നതും പുലി പിന്നാലെയോടുന്നതും ദൃശ്യങ്ങളിൽ കാണാം.