ചൂണ്ടയിൽ കുടുങ്ങിയത് കോടികൾ വിലയുള്ള ട്യൂണാ മൽസ്യം; പക്ഷേ കടലിലേക്ക് തന്നെ തുറന്നുവിട്ടു

ചൂണ്ടയിൽ കുടുങ്ങിയ ഇൗ ഭീമൻ മീനിന് കോടികളാണ് വില. എന്നാൽ അതിനെ കരയിലെത്തിക്കാതെ കടലിലേക്ക് തന്നെ തിരികെ വിട്ടു. സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഇൗ ചിത്രവും വാർത്തയും. അസാധാരണ വലുപ്പമുള്ള ട്യൂണാ മൽസ്യത്തെയാണ് തിരികെ കടലിലേക്ക് തന്നെ വിട്ടത്. ഇൗ മൽസ്യത്തിന് കോടികളാണ് വിപണിയിൽ വില. അയർലൻഡ് തീരത്തു നിന്നാണ് കൂറ്റൻ മൽസ്യത്തെ പിടികൂടിയത്. 8.5 അടിയോളം നീളമുണ്ടായിരുന്നു മൽസ്യത്തിന്. 

ഡേവ് എഡ്വാർഡ്സ് എന്ന വ്യക്തിയാണ് മീനിനെ പിടികൂടിയത്. വെസ്റ്റ് കോർക്ക് ചാർട്ടേഴ്സിലെ അംഗങ്ങളായ ഡേവ് എഡ്വാർഡ്സും സംഘവുമാണ് അറ്റ്ലാന്റിക് സമൂദ്രത്തിലെ മൽസ്യങ്ങളുടെ കണക്കെടുപ്പിനിറങ്ങിയത്. അപ്പോഴാണ് ട്യൂണാ മൽസ്യം ഇവരുടെ ചൂണ്ടയിൽ കുടുങ്ങുന്നത് എന്നാൽ വ്യാവസായിക ആവശ്യങ്ങൾക്കായുള്ള മീൻപിടുത്തമല്ലാത്തതിനാലാണ് മീനിനെ തിരികെ കടലിലേക്കു തന്നെ വിട്ടത് . ഇൗ ചിത്രം പിന്നീട് സമൂഹമാധ്യമങ്ങളിൽ സംഘം പങ്കുവച്ചതോടെ വാർത്ത വൈറലായി. പിടികൂടിയ ട്യൂണ മൽസ്യത്തിന് 270 കിലോയോളം ഭാരമുണ്ടായിരുന്നു.