കിണറില്‍ ആല്‍മരം വളര്‍ന്നാല്‍ ഇങ്ങനെ; കെട്ടുപിണഞ്ഞ് ആലിന്റെ യാത്ര

ഉപേക്ഷിക്കുന്ന കിണറുകളില്‍ മരങ്ങളും കാടും വളരുന്നത് സ്വഭാവികമാണ്. എന്നാല്‍ പൊതുസ്ഥലത്തെ കിണറാണെങ്കില്‍ വലിയ കാടായി വളരാന്‍ പ്രദേശവാസികള്‍ അനുവദിച്ചെന്ന് വരില്ല. ചില്ലകളും കാടുകളുടെ മുകള്‍ഭാഗവും വെട്ടി കിണറുണ്ടെന്ന അപായസൂചന നല്‍കിയേക്കും. ഇതില്‍‌നിന്ന് വ്യത്യസ്തമായി കോഴിക്കോട് നഗരത്തിലൊരു കിണറുണ്ട്. പാനത്തുതാഴത്ത് റോഡിനോട് ചേര്‍ന്നാണ് ഈ കിണറിന്റെ സ്ഥാനം. 

കിണറിന് ഏകദേശം അറുപത് വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പൈപ്പിലൂടെ കുടിവെള്ള വിതരണം ആരംഭിച്ചതോടെ മുപ്പത് വര്‍ഷം മുന്‍പ് കിണറിനെ കൈയ്യൊഴിഞ്ഞു. പതുക്കെ കാട് വളര്‍ന്ന് കിണറിനെ മൂടി തുടങ്ങി. ഇതിനിടയിലാണ് ഒരു ആല്‍മരം തൂണിന് മുകളില്‍ വളര്‍ന്ന് തുടങ്ങിയത്. കാലം മുന്നോട്ട് നീങ്ങിയപ്പോള്‍ റോഡ് വികസനം വന്നു. പ്രദേശത്തെ കാടുകള്‍ വെട്ടി തെളിച്ചു. കിണറിന് ചുറ്റം മണ്ണിട്ട് ഉയര്‍ത്തി. പലരും ഇതുവഴി വന്നുപോയെങ്കിലും ആരും ആല്‍മരം മാത്രം നശിപ്പിച്ചില്ല. 

പതുക്കെ ആല്‍മരം അതിന്റെ വേര് കിണറിന്റെ കമ്പിയിലൂടെ ചുറ്റി മറുവശത്തെ തൂണിലെത്തിച്ചു. ഇതിനിടയിലൊന്നും മനുഷ്യരുടെ കൈകടത്തിലുണ്ടായില്ല. തൂണുകളെ തകര്‍ക്കാതെ പുറത്തുകൂടിമാത്രം വേരുകള്‍ ചുറ്റി മണ്ണിലിറക്കിയാണ് ആല്‍മരം വളരുന്നത്. അങ്ങനെ ആല്‍മരവും കിണറും പ്രകൃതി രഹസ്യമായി കൗതുക കാഴ്ചയൊരുക്കി വഴിയരികിലങ്ങനെ നിലയുറപ്പിക്കുകയാണ്. ഉപേക്ഷിച്ചതാണെങ്കിലും കിണറു നിറയെ വെള്ളമുണ്ട്. ചിലര്‍ കാര്‍ഷികാവശ്യത്തിന് വേനല്‍കാലത്ത് ചിലര്‍ ഈ കിണറിനെ തേടിയെത്താറുണ്ട്.  