ഓവർടേക്ക് ചെയ്ത് സ്കൂട്ടർ; അശ്രദ്ധമായി തിരിച്ച് കാർ; അപകടം ആരുടെ തെറ്റ്?; വിഡിയോ

പലപ്പോഴും റോഡപകടങ്ങൾ നടക്കുമ്പോൾ ആദ്യം ചിന്തിക്കുന്നത് ആരാണ് കുറ്റക്കാർ എന്നാണ്. ചിലപ്പോഴൊക്കെ രണ്ട് കൂട്ടരുടെയും അശ്രദ്ധയാകാം അപകടത്തിന് കാരണം. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന കാറും സ്കൂട്ടറുമാണ് അപകടത്തിൽ പെടുന്നത്.

ഒറ്റ നോട്ടത്തിൽ ആരുടെ തെറ്റാണെന്ന് പറയുക പ്രയാസമാണെങ്കിലും ഇരു വാഹനങ്ങളുടെ ഡ്രൈവർമാരുടേയും അശ്രദ്ധയാണ് അപകടത്തിന് വഴിവെച്ചത്.  കാറിനെ മറികടക്കാൻ ശ്രമിച്ച സ്കൂട്ടറും പുറകിലൂടെ വന്ന സ്കൂട്ടറിനെ ശ്രദ്ധിക്കാതെ വളയ്ക്കാൻ ശ്രമിച്ച കാറും ഒരുപോലെ തെറ്റുകാരനാണ്. സ്കൂട്ടറിലെത്തിയ യാത്രികർ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. വളയുന്നതിന് മുമ്പേ കാർ സിഗ്‍നൽ നൽകിയിരുന്നോ എന്ന കാര്യം വ്യക്തമല്ല.