രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ തുറന്നു കാട്ടി 'ബോഡി ലാംഗ്വേജ്'

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ തുറന്നു കാട്ടുന്നതാണ് കൊല്ലം പ്രകാശ് കലാകേന്ദ്രത്തിന്റെ പുതിയ നാടകം. അഭിപ്രായ സ്വാതന്ത്യത്തിന് നേരെ വലിയ വെല്ലുവിളി ഉയരുന്ന ഈക്കാലത്ത് പ്രതിഷേധം പരമാവധി അംഗചലനങ്ങളിലൂടെയാണ് നാടകത്തില്‍ അവതരിപ്പിക്കുന്നത്. ബോഡി ലാംഗ്വേജ് എന്ന നാടകം വരുന്ന ശനിയാഴ്ച്ച അരങ്ങിലെത്തും.

രാജ്യദ്രോഹം എന്ന വാക്കു ഉപയോഗിച്ച് പ്രതിരോധങ്ങളേയും പ്രതിഷേധങ്ങളേയും ഇല്ലാതാക്കുന്നതിന് എതിരെയുള്ളതാണ് പ്രകാശ് കലാകേന്ദ്രത്തിന്റെ ബോഡി ലാംഗ്വേജ് എന്ന നാടകം. എം.പി രാജേഷ് രചിച്ച നാടകത്തിന് ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത് കോഴിക്കോട് സ്വദേശി കെ ബിനീഷാണ്. 

കലാകേന്ദ്രത്തിലെ 19 യുവ കലാകാരന്മാർക്കൊപ്പം ഫ്രാൻസിൽ നിന്നുള്ള ഹെലൻ എന്ന യുവതിയും നാടകത്തിൽ അഭിനയിക്കുന്നു.ഫ്രഞ്ച് തിയേറ്ററിൽ സജീവമായിരുന്ന ഹെലൻ ആദ്യമായാണ് ഒരു ഇൻഡ്യൻ നാടകത്തിൻ വേഷമിടുന്നത്. നാടകം പതിനാലിന് രാത്രി കൊല്ലം നീരാവിൽ അവതരിപ്പിക്കും.