‘ഞങ്ങൾ മടങ്ങുന്നു; ഉള്ളിൽ തീരാനോവ്’; റെസ്ക്യു സംഘത്തിന്റെ കണ്ണീർക്കുറിപ്പ്

കവളപ്പാറയിൽ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി കേരള ഫയർ ആന്റ് റെസ്ക്യൂ സംഘത്തിന്റെ കുറിപ്പ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും തകർത്തെറിഞ്ഞ കവളപ്പാറയിൽ 59 പേരെയാണ് കാണാതായത്.11 പേരെ ഇനിയും കണ്ടെത്താനുണ്ട്.  മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്. പ്രകൃതിയുടെ തീരുമാനങ്ങൾക്ക് മുന്നിൽ മനുഷ്യർ നിസ്സഹായരാണെന്ന് പറഞ്ഞാണ് സംഘത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പതിനെട്ട് ദിവസമായി കവളപ്പാറയിൽ ഒരു മനസ്സോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ കണ്ണീർ പ്രണാമം എന്ന് പറഞ്ഞ് പോസ്റ്റ് അവസാനിപ്പിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം...