വിമാനാപകടം വ്ലോഗാക്കി പൈലറ്റ്; സാഹസികം; നാടകീയം; വൈകാരികം: വിഡിയോ

വിമാനാപകടം വ്ലോഗാക്കി കനേഡിയൻ പൈലറ്റ്. കാനഡയിലെ ന്യൂഫൗണ്ട് ലാൻഡിൽ നിന്ന് ക്യുബക് സിറ്റിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മാറ്റ് പറത്തിയ ചെറു വിമാനം എൻജിൻ തകരാർ മൂലം കാട്ടിൽ തകർന്ന് വീണത്. . വിമാനത്തിലെ പാരച്ചൂട്ടിൽ രക്ഷപ്പെട്ട മാറ്റിന്റെ പിന്നീടുള്ള 5 മണിക്കൂറിലെ പ്രസ്ക്ത ഭാഗങ്ങളാണ് വ്ലോഗിലുള്ളത്. മറ്റുള്ളവർക്ക് പാഠമാക്കട്ടെ എന്നു പറഞ്ഞാണ് മാറ്റ് വിഡിയോ ചിത്രീകരിക്കുന്നത്.

സാറ്റ്‌ലൈറ്റ് ഫോണിലൂടെ സഹായമഭ്യർത്ഥിച്ച മാറ്റിനെ അഞ്ചു മണിക്കൂറിന് ശേഷം കനേഡിയൻ എയർഫോഴ്സ് രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടാൻ പുകയുണ്ടാക്കുന്നതും അവർ മാറ്റിനെ കണ്ടെത്തുമ്പോഴുള്ള സന്തോഷവുമെല്ലാം വിഡിയോയിൽ കാണാം. കനേഡിയൻ പൈലറ്റ് മാറ്റിന്റെ വിഡിയോ വൈമാനിക വിദ്യർഥികൾക്കൊരു പാഠമായിരിക്കും.