സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചിന്നവീട് വേണ്ടെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവാദ വിധി.

ഒന്നിലധികം ഭാര്യമാരുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ   ക്രിമിനല്‍ കേസെടുക്കാന്‍  മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിവാദ ഉത്തരവ്. മധുര സ്വദേശി  ആര്‍ തേന്‍മൊഴി നല്‍കിയ ഹര്‍ജിയിലാണ് സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഉത്തരവെന്നതാണ് ശ്രദ്ധേയം . പൊലിസ് ഉദ്യോഗസ്ഥന്റെ രണ്ടാം ഭാര്യയായിരുന്നു തേന്‍മൊഴി. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പു മരിച്ചു. മരണാന്തര ആനുകൂല്യങ്ങളെല്ലാം  ആദ്യഭാര്യക്കാണ് കിട്ടിയത്.ഇതുചോദ്യം ചെയ്താണ് തേന്‍മൊഴി കോടതിയെ സമീപിച്ചത്. ആദ്യഭാര്യക്കു ലഭിക്കുന്നതിനു തുല്യമായ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് രണ്ടാം ഭാര്യയ്ക്കും അവകാശമുണ്ടെന്നായിരുന്നു  ഹര്‍ജിയിലെ വാദം. ഈ കേസില്‍ വിധിപറയവേയാണ്  തമിഴ്നാടു പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീസ് റിഫോംസ് വകുപ്പിനോട് ബഹുഭാര്യത്വമുള്ള ജീവനക്കാരെ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടത്.

വിവാദ ഉത്തരവുണ്ടായെങ്കിലും ഹര്‍ജിക്കാരിയെ കോടതി കൈവിട്ട  ഹര്‍ജി  മധുര ബെഞ്ചിലെ  ജസ്റ്റിസ്  എസ്.എം. സുബ്രമണ്യം തള്ളി. ഒരു രേഖകയിലും  ആര്‍.തേന്‍മൊഴി മരിച്ച പൊലിസുകാരന്റെ ഭാര്യയാണെന്ന്  പറയുന്നില്ലെന്നു ചൂണ്ടികാണിച്ചാണ്  നടപടി. സര്ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് ബുക്കില്‍ പങ്കാളിയുടെ പേര് രേഖപെടുത്തുന്നുണ്ടെന്ന് ഉറപ്പക്കാനും ഇതോടപ്പം കോടതി നിര്‌‍ദേശിച്ചു. ജീവനക്കാര്‍  സമര്‍പ്പിക്കുന്ന വിവരങ്ങളില്‍  വിശദപരിശോധന നടത്തിയതിനുശേഷമേ പങ്കാളിയെ സര്‍വീസ് ബുക്കില്‍ ചേര്‍ക്കാവുയെന്നും ഉത്തരവിലുണ്ട്.

ഉത്തരവിനു കാരണം

 ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിടുന്നതിനു ജഡ്ജി വിധിയില്‍ പറഞ്ഞ കാരണവും രസകരമാണ്.  ബഹുഭാര്യത്വം കുറ്റകൃത്യമാണെന്നും ഇന്ത്യന്‍ പീഡനല്‍കോഡ് പ്രകാരം  തെറ്റാണെന്നുമാണ് ജഡ്ജിയുടെ കണ്ടെത്തല്‍. ബന്ധപെട്ട വകുപ്പ് മേധാവികള്‍ ഇത്തരം കേസുകളില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല.  സര്‌ക്കാര്‍ ജീവനക്കാരുടെ  രണ്ടാം ഭാര്യമായ നിരവധി സ്ത്രീകള്‍  ഇതുമൂലം ദുരിതത്തിലാകുന്നുണ്ട്. അതുകൊണ്ടാണ് കര്‍ശന നിര്‍ദേശമെന്നാണ് ഉത്തരവിലുള്ളത്. തമിഴ്നാട്ടില്‍ ഒന്നിലധികം ഭാര്യമാരുള്ളത് പതുമയുള്ള കാര്യമല്ല. ആദ്യം വിവാഹം കഴിക്കുന്നവര്‍ മാത്രമേ ഔദ്യോഗിക രേഖകളിലുണ്ടാവുയെന്നുമാത്രം. ചിന്നവീടെന്ന പേരിലാണ് ഈ സമ്പ്രദായം ആറിയപെടുന്നത്.

മുത്തലാക്ക് നിരോധന നിയമനത്തിനുമപ്പുറമെന്ന് ആക്ഷേപം

ബഹുഭാരത്വം ഹിന്ദു വിവാഹ നിയമപ്രകാരം കുറ്റകരമാണ്. എന്നാല്‍ ഭരണഘടനയുടെ ഭാഗമായ വ്യക്തി നിയമങ്ങള്‍ മൂലം ഒന്നിലധികം സ്ത്രീകളെ വിവാഹം കഴി്ക്കാന്‍ നിയമപരമായി അനുവദിക്കുന്ന സമൂഹങ്ങളും മതവിശ്വാസികളും ഉണ്ടുതാനും. മുസ്്ലിം മതവിശ്വാസികള്‍ക്കു കര്‍ശന വ്യവസ്ഥകളോടെ നാലുപേരെ വരെ ഒരേസമയം വിവാഹം കഴിച്ചുകൂടെ പൊറുപ്പിക്കാന്‍ നിയമം അനുവദിക്കുന്നുമുണ്ട്.

ഇത്തരം വിഭാഗക്കാരായ സര്‍ക്കാര്‍ ജീവനക്കാരും ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ കുറ്റവാളിയാകുമെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.,