കാഴ്ചപരിമിതരെ നീന്തല്‍ പഠിപ്പിച്ച് ദര്‍ശനക്ലബ്; മാതൃക

കാഴ്ചപരിമിതരെ നീന്തല്‍ പഠിപ്പിച്ച് തൃശൂരിലെ ദര്‍ശനക്ലബ്. വെള്ളം നേരാവണ്ണം കാണാതെയാണ് കാഴ്ചപരിമിതര്‍ നീന്തല്‍ പരിശീലിച്ചത്.  അറുപതു മുതല്‍ തൊണ്ണൂറു ശതമാനം വരെ കാഴ്ചയില്ലാത്തവരാണ് ഇവര്‍. വെള്ളം എന്നതു പലര്‍ക്കും സങ്കല്‍പം മാത്രമാണ്. നീന്തല്‍ പഠിക്കാനിറങ്ങുമ്പോള്‍ ഭയമായിരുന്നു ഇവരുടെ മനസില്‍. പക്ഷേ, പരിശീലകന്‍ അതെല്ലാം മാറ്റിയെടുത്തു. നീന്തുമ്പോള്‍ ദിശ അറിയാന്‍ പരസഹായം വേണമെന്നു മാത്രം. 

വിധിയെ തോല്‍പിച്ച് നീന്തല്‍ പഠിച്ച ശേഷം ഏറെ ആത്മവിശ്വാസത്തിലാണ് ഇവര്‍.സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനഞ്ചു പേരെ തിരഞ്ഞെടുത്താണ് ദര്‍ശന ക്ലബ് സൗജന്യ നീന്തല്‍ പരിശീലനം നല്‍കിയത്. ഒരു മാസം നീണ്ട പരിശീലനത്തിന് പണം നല്‍കി കാരുണ്യം കാട്ടിയത് ലയണ്‍സ് ക്ലബ് കൂട്ടായ്മയാണ്.