മുതലയെ അപ്പാടെ വിഴുങ്ങി പെരുമ്പാമ്പ്; അമ്പരപ്പിക്കും ദൃശ്യങ്ങൾ

Image Credit: Facebook/GG Wildlife Rescue In

മുതലയെ വിഴുങ്ങി പെരുമ്പാമ്പ്. ഓസ്ട്രേലിയയിലെ കൂറ്റൻ പെരുമ്പാമ്പുകളാണ് ഒലിവ് പൈതൺ. ഏകദേശം 13 അടി നീളം ഉണ്ടാകാറുണ്ടിവയ്ക്ക്. കൂറ്റൻ ഇരകളെ ഭക്ഷിച്ചു കഴിഞ്ഞാൽ മാസങ്ങളോളമെടുത്താണ് ദഹന പ്രക്രിയ പൂർത്തിയാകുന്നത്. ഇരയുടെ എല്ലുകളും മാംസവും ആന്തരാവയവങ്ങളുമൊക്കെ ദഹിക്കാൻ സമയമേറെയെടുക്കും.

സാധാരണയായി പക്ഷികളും വവ്വാലുകളും എലികളുമൊക്കെയാണ് ഇവയുടെ ഇരകളെങ്കിലും സാഹചര്യം അനുകൂലമായാൽ കൂറ്റൻ മോണിട്ടർ ലിസാഡിനെയും മുതലകളെയുമൊക്കെ ഇവർ അകത്താക്കും. ഇപ്പോഴിതാ ഇൗ പെരുമ്പാമ്പ് മുതലെയ വിഴുങ്ങുന്ന ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നു.

Image Credit: Facebook/GG Wildlife Rescue In

വലിയ ഒരു മുതലയ്ക്ക് 4.9 അടി നീളമെങ്കിലുമുണ്ടാകും. തരം കിട്ടിയാൽ മുതലകളും പാമ്പുകളെ ആഹാരമാക്കാറുണ്ട്. കൂറ്റൻ മുതലയെ ഏറെ സമയമെടുത്താണ് ഈ പെരുമ്പാമ്പ് വിഴുങ്ങിയത്. കൂടുതൽ വലുപ്പമുള്ള ഇരകളെ വിഴുങ്ങുമ്പോൾ പെരുമ്പാമ്പുകളുടെ വായ വികസിക്കും. ശരീരം മെല്ലെ ചലിപ്പിച്ച് പിന്നീടവ വലിയ ഇരയെ മെല്ലെ വിഴുങ്ങും. ഇത്തരത്തിലുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലുള്ള മൗണ്ട് ഇസായിൽ കയാക്കിങ്ങിനെത്തിയതായിരുന്നു മാർട്ടിൻ മുള്ളർ എന്ന സാഹസിക സഞ്ചാരിയാമ് ഇവുടെ ചിത്രങ്ങൾ പകർത്തിയത്.