18,000 അടി ഉയരം; കൊടും തണുപ്പിൽ സൈനികരുടെ യോഗാപരിശീലനം; വിഡിയോ

കൊടും തണുപ്പിനെ വകവയ്ക്കാതെ 18,000 അടി ഉയർത്തിൽ നടന്ന യോഗ പരിശീലനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ജൂൺ 21ന് അന്താരാഷ്ട്ര യോ​ഗ ദിനം ആചരിക്കാനിരിക്കെയാണ് ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസ് യോ​ഗ പരിശീലനം നടത്തിയത്. ലഡാക്കിലെ 18,000 അടി ഉയരത്തിലാണ് ബോര്‍ഡര്‍ പൊലീസിന്റെ ഇൗ വിഡിയോ എടുത്തിരിക്കുന്നത്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഒൗദ്യോഗികവേഷത്തിലാണ് സൈകികരുടെ യോഗാ പരിശീലനം. മഞ്ഞിന് മുകളില്‍ ഒരു തുണിവിരിച്ചാണ് സൈനികരുടെ പ്രകടനങ്ങൾ. ഇൗ വിഡിയോ ഒട്ടേറെ േപരാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.