ഇന്ത്യക്കാര്‍ക്ക് വിവാഹത്തേക്കാള്‍ പ്രിയം വിവാഹേതര ബന്ധങ്ങള്‍; ഗൂഗിളിന്‍റെ പുതിയ കണക്ക്

ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയുന്നത് ഡേറ്റിങ്ങ് സൈറ്റുകളും പിസയും. ഗൂഗിളിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യകാർക്ക് ഏറെ ഇഷ്ടമുള്ള രണ്ട് കാര്യങ്ങളാണിത്. വൈവാഹിക സൈറ്റുകൾ നോക്കുന്നതിനേക്കാൾ അധികമാണ് വിവാഹേതര സൈറ്റുകൾ നോക്കുന്നവരുടെ എണ്ണം. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് പിസയും. തിരച്ചിലുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഡേറ്റിങ് തന്നെ. ഗൂഗിള്‍ പുറത്തുവിട്ട പുതിയ കണക്കുകളിലാണ് അമ്പരപ്പിക്കുന്ന ഈ വിവരം. 

ഗൂഗിളിന്റെ സേർച്ചിങ് റിപ്പോർട്ട് അനുസരിച്ച് ഡേറ്റിങ് തിരച്ചിലുകളിൽ 40 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. ഇത് വിവാഹിത (മാട്രിമോണി അന്വേഷണങ്ങൾ) അന്വേഷണങ്ങളെക്കാൾ വേഗമാണ്. ഓൺലൈൻ ഡേറ്റിങ് ബ്രാൻഡ് തിരച്ചിലുകളിൽ 37 ശതമാനം വർധനവുണ്ട്. മാട്രിമോണിയൽ ബ്രാൻഡുകളുടെ അന്വേഷണം 13 ശതമാനം മാത്രമാണ്. അതേസമയം, ഇന്ത്യക്കാർ ഏറ്റവും കൂടുതൽ  ഓൺലൈനിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം പിസ്സ ആയി മാറിയിട്ടുണ്ടെന്നും ഗൂഗിൾ റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിലെ ഓൺലൈൻ സ്പേസ് കൂടുതൽ ഊർജ്ജസ്വലമായിരുന്നില്ല, എന്നാൽ ഇന്ന് ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് ഉപയോക്താവായി ഇന്ത്യ മാറിയിരിക്കുന്നു. ഭാഷയും വോയ്സ് ഉപയോഗവും വർധിച്ചിട്ടുണ്ടെന്നും ഗൂഗിളിന്റെ ഇന്ത്യൻ ഡയറക്ടർ വികാസ് അഗ്നിഹോത്രി പറയുന്നു.