സൂക്ഷിക്കുക... സെക്സ് ഡോളിന് നിങ്ങളുടെ മുഖമായേക്കാം; വെളിപ്പെടുത്തൽ

വേശ്യാലയങ്ങൾക്ക് നിരോധനമുളള നഗരമാണ് പാരിസ്. എന്നാൽ നഗരത്തിൽ ടൂറിസത്തിന്റെ ഭാഗമെന്ന നിലയിൽ ആരംഭിച്ച എക്സ് ഡോൾസ് എന്ന സ്ഥാപനം മുന്തിയ വേശ്യാലയമായി മാറുന്നുവെന്ന് ആരോപിച്ച് ആ രാജ്യത്ത് പ്രക്ഷോഭം നടക്കാൻ തുടങ്ങിയിട്ട് നാളുകളായി. സ്ത്രീരൂപത്തോട് വളരെയധികം സാദൃശ്യമുളള ഇത്തരം പാവകൾ വ്യാപകമായി മാറുകയാണ്. പാവകളുമായി ഉപഭോക്താക്കൾ ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന ശബദം ബലാത്സംഗത്തിനിരയാകുന്നതിന് സമാനമാണെന്നായിരുന്നു പ്രധാനആരോപണം.

ലോകത്തിന്റെ പലകോണുകളിലും സെക്സ് ഡോൾസിന് പ്രചാരണമേറുകയാണ്. യുകെയിൽ ചൈൽഡ് സെക്സ് ഡോൾ വിൽപ്പന പോലും നിയമാനുസൃതമാണ്. 3 മുതല്‍ 9 വയസുവരെ പ്രായം തോന്നുന്ന പെണ്‍കുട്ടികളുടെ രൂപത്തിലാണ് സെക്സ് ഡോള്‍സ് എന്ന് വിളിക്കപ്പെടുന്ന മനുഷ്യരൂപമുള്ള പാവകള്‍ ലഭിക്കുന്നത്. ഓണ്‍ലൈനിലൂടെയാണ് പാവകള്‍ വിറ്റഴിക്കപ്പെടുന്നത്‌ . കഴിഞ്ഞ കുറെ നാളുകളായി ഓണ്‍ലൈനില്‍ ഇത്തരത്തില്‍ ചെറിയ കുട്ടികളുടെ രൂപത്തിലുള്ള പാവകള്‍ ലഭ്യമാണ് .

മൂന്ന് വയസുമുതല്‍ ഒന്‍പത് വയസുവരെ പ്രായത്തിലുളള കുട്ടികളുടെ ശരീരഘടനയിലും ഉയരത്തിലുമുളള സെക്‌സ് ഡോളുകളാണ് യുകെയിൽ കൂടുതലും  വില്‍ക്കപ്പെടുന്നത്. പെഡോഫീലിയ ബാധിച്ച ആളുകളില്‍ നിന്നും അകറ്റി, കുട്ടികള്‍ക്കുനേരെയുളള ലൈംഗികാതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ചൈല്‍ഡ് സെക്‌സ് ഡോളുകള്‍ യുകെ വിപണിയിലെത്തിച്ചത്. എന്നാല്‍ ഫലം വിപരീതമായിരുന്നു താനും.

ഏറ്റവും ഒടുവിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും യുകെയിൽ നിന്നാണ്. ലൈംഗികപാവകളിലെ കമ്പനിയിലെ ഒരു ജീവനക്കാരിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ യുവതികളുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുന്നത്.ജെയ്ഡ് സ്റ്റാൻലി എന്ന 35 കാരിയായ ജീവനക്കാരിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ കാട്ടുത്തീ പൊലെ പടരുന്നത്. 

സമൂഹമാധ്യമങ്ങളിൽ യുവതികൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കമ്പനി ദുരുപയോഗം ചെയ്യുന്നുവെന്നാണ് വെളിപ്പെടുത്തൽ. യുവതികളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങൾ എടുക്കുകയും ചിത്രങ്ങളിൽ കാണുന്നതു പോലെ ആവശ്യക്കാർക്ക് ലൈംഗിക പാവകൾ ഉണ്ടാക്കി കൊടുക്കുകയാണ് കമ്പനി ചെയ്യുന്നതെന്ന് യുവതി പറയുന്നു. പാവകൾ ആവശ്യപ്പെട്ടു വരുന്നവരുടെ താത്പര്യവും അത് തന്നെയാണ്. സ്വപ്ന സുന്ദരികളുടെയും പരിചയത്തിലെ സ്ത്രീകളുടെയും മുഖമാണ് പാവകൾക്ക് വേണ്ടതെന്ന് വാശിപ്പിടിക്കുന്നവരുണ്ടെന്ന് ഡെയ്ഡ് പറയുന്നു. 

ചൈനയിലെ ഫാക്ടറിയിലാണ് പാവകൾ ഒരുങ്ങുന്നത്. പാവകളുടെ മുഖം ശരീര ഭാഗങ്ങൾ ആകൃതി നീളം നിറം വണ്ണം തുടങ്ങിയ ഉപഭോക്താവിന് നിശ്ചയിക്കാം. ഉപഭോക്താക്കൾ അയച്ചു തരുന്ന പല ചിത്രങ്ങളും ജീവിച്ചിരിക്കുന്നവരുടെയും പരിചയക്കാരുടെതും ആയിരിക്കും. പല ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലെ സ്ത്രീകളുടെതുമാകും. ചിലർ അടുപ്പമുളള സ്ത്രീകളുടെ സമ്മതപത്രവുമായി വരാറുണ്ട്. സെലിബ്രിറ്റികൾ, മരിച്ചു പോയ ഭാര്യയുടെയോ കാമുകിയുടെയോ രൂപത്തിലൂളള പാവകൾ ആവശ്യപ്പെട്ടു വരുന്നവരും കുറവല്ലെന്നും ജെയ്ഡ് പറയുന്നു. പലപ്പോഴും ഉപയോക്താക്കള്‍ അയച്ചുതരുന്ന ചിത്രത്തിലേത് പോലെ തന്നെ പാവകളെ രൂപപ്പെടുത്തിയെടുക്കാന്‍ കമ്പനി ശ്രമിക്കാറുണ്ടെന്ന് യുവതി പറയുന്നു. 38 ലക്ഷമാണ് ഒരു പാവയുടെ വില.