എനിക്ക് ആരും ആകണ്ട; സ്കൂളിൽ‌ പോകണ്ട; നെഞ്ചുപൊട്ടി കരയുന്ന കുട്ടി: വൈറൽ വിഡിയോ

സ്കൂളിൽ പോകാൻ പൊതുവേ മടിയാണ് കുട്ടികൾക്ക്. സ്കൂളിൽ പോകാൻ വയ്യേ എന്ന് പറഞ്ഞ് കരയുന്ന ഒരു കുട്ടിയുടെ ദീന രോധനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിയിൽ വൈറൽ. സ്കൂളിൽ പോകാൻ ഒരുക്കി നിർത്തിയപ്പോൾ അയ്യോ എനിക്ക് പഠിക്കണ്ടാ, ആരും അകണ്ടേ എന്നു പറഞ്ഞു കുട്ടി നെഞ്ചുപൊട്ടി കരയുകയാണ്. 

ഇതൊന്നും മൈൻഡ് ചെയ്യാതെ കുട്ടിയെ സ്കൂളിൽ അയക്കാൻ തയ്യാറെടുക്കുന്ന അമ്മയേയും വിഡിയോയിൽ കാണാം. കുട്ടിയോട് സ്കൂളിൽ പോകാനായി അച്ഛനും പറയുന്നുണ്ട്. പ്രതിഷേധമൊന്നും വകവയ്ക്കാതെ ഒടുവിൽ അവനെ സ്കൂളിലേക്ക് കൊണ്ടുപോകുകയാണ് അമ്മ.