ഏഴുമാസത്തിനിടെ 32 കിലോ കുറച്ചു; ഇപ്പോൾ ഫിറ്റ്നസ് മോഡൽ; സാഗരികയ്ക്ക് കയ്യടി

നിശ്ചയ ദാർഢ്യത്തിന്റെ അവസാന വാക്കായി മാറുകയാണ് എഞ്ചിനീയറിങ്ങ് വിദ്യാർഥിനിയും 22 കാരിയുമായ സാഗരിക ചേത്രി. സാഗരികയുടെ കഠിനാദ്ധ്വാനത്തെയും ആത്മവിശ്വാസത്തെയും വാഴ്ത്തുകയാണ് സമൂഹമാധ്യമങ്ങൾ. എഴ്മാസങ്ങൾക്കു മുൻപ് വരെ 90 കിലോയോളം ഉണ്ടായിരുന്ന സാഗരിക മുപ്പത്തി രണ്ട് കിലോയാണ് ചുരുങ്ങിയ കാലയളവു കൊണ്ട് കുറച്ചത.് ഫിറ്റ്നസ് മോഡലായി മാറിയ സാഗരികയുടെ അടുത്ത ലക്ഷ്യം  36-24-36 സൈസ് ആണ്. 

ജീവിതത്തില്‍ ഒരു ഘട്ടം എത്തിയപ്പോഴാണ് തനിക്കൊരു മാറ്റം വേണമെന്ന് സാഗരികയ്ക്ക് തോന്നിയത്. താന്‍ സ്വയം തന്നെ സ്നേഹിച്ചു തുടങ്ങിയത്  ആ നിമിഷം മുതലാണ്‌ എന്നാണു സാഗരിക ഇതേക്കുറിച്ചു പറയുന്നു. ആഹാര ക്രമീകരണവും വ്യായമത്തിലൂടെയുമാണ് തന്റെ സ്വപ്നം സാഗരിക സാക്ഷാൽകരിച്ചത്.

പ്രാതലിന് ഓട്സ്, ടോണ്‍ഡ് മില്‍ക്ക്, ഉച്ചയ്ക്ക് രണ്ടു ചപ്പാത്തിയും മുട്ടക്കറിയും മാത്രം. ഇടയ്ക്ക് കുതിര്‍ത്ത ആല്‍മണ്ടും ഏത്തക്ക സ്മൂത്തിയും. അത്താഴം പച്ചക്കറി സാലഡ് ഒപ്പം 150 ഗ്രാം ചിക്കനും. കൂടെ ധാരാളം വെള്ളവും കുടിച്ചു. ഏഴു മാസത്തിനിടെ ഒരിക്കല്‍പ്പോലും  സാഗരിക ഈ ചിട്ട മാറ്റിയില്ല. നല്ല പ്രോട്ടീന്‍ ലഭിക്കാന്‍ ഗ്രീക്ക് യോഗര്‍ട്ട് സ്ഥിരമായി കഴിച്ചു. ഒപ്പം വര്‍ക്ക്‌ ഔട്ട്‌ ആയി സ്ഥിരമായി റണ്ണിങ് ശീലമാക്കി. ഈ ശീലം  തുടര്‍ന്നതോടെ സാഗരികയുടെ ഭാരം കുറഞ്ഞു. ഇത് വല്ലാത്ത ആത്മവിശ്വാസമാണ് നല്‍കിയതെന്ന് ഇവര്‍ പറയുന്നു.