ബാലുവിനെ ഓർത്ത് ഓമനത്തിങ്കൾ കിടാവോ; ഈറനണിയിച്ച് ഈണം; വിഡിയോ

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിനെ സ്മരിച്ചുകൊണ്ട് ഇരയിമ്മന്‍ തമ്പി രചിച്ച ഓമനത്തിങ്കള്‍കിടാവോ എന്ന താരാട്ടുപാട്ടിന് വ്യത്യസ്ത ഈണം. പുതിയ പ്രമേയമാണ് ആൽബത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 

വേര്‍പാടിൻറെ ഈണത്തിൽ ഒരുക്കിയിരിക്കുന്ന ഗാനത്തെ കണ്ണീരോടെയാണ് ബാലഭാസ്കറിൻറെ ആരാധകർ സ്വീകരിക്കുന്നത്. 

വോയ്സ് കള്‍ച്ചറൽ അക്കാദമി മുംബൈ ആണ് ഈ മ്യൂസിക്കൽ ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. രാമനാഥൻ ഗോപാലകൃഷ്ണനാണ് സംഗീതം. ഊർമിള വര്‍മയാണ് ഗാനം ആലപിച്ചിരിക്കുന്നത്.