വെളുത്ത വാവ്, കറുത്ത വാവ് എന്ന്?; പൊലീസ് സ്റ്റേഷനിലെത്തിയാൽ അറിയാം!

കൊട്ടാരക്കര: ഒരു വർഷത്തിൽ എത്ര പൂർണചന്ദ്രൻമാരെ കാണാനാകും? അവ ഏതൊക്കെ തീയതികളിൽ? വെളുത്ത വാവ്, കറുത്ത വാവ് എന്ന്? സംഭവം അന്വേഷിച്ചു കൂടുതൽ അലയേണ്ട. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇവ കൃത്യമായി രേഖപ്പെടുത്തിയ ബോർഡുകളുണ്ട്. പൊലീസ് ച‌ട്ടപ്രകാരമാണു നടപടി. ശാസ്ത്രസാങ്കേതികവിദ്യ പച്ചതൊടും മുൻപു നിയമപാലകരും കള്ളൻമാരും തമ്മിൽ ‘നിഴൽയുദ്ധ’മായിരുന്നു.

നിലാ വെട്ടത്തിലായിരുന്നു മിക്ക മോഷണങ്ങളും. റജിസ്റ്ററിൽ വാവുമായി ബന്ധപ്പെട്ട തീയതികൾ രേഖപ്പെടുത്തണം.വെളുത്ത വാവിനു 2 ദിവസം മുൻപു മോഷണം നടന്നു. അല്ലെങ്കിൽ കറുത്തവാവ് നാൾ മോഷണം നടന്നു. ഇതേ രീതിയിൽ സ്റ്റേഷൻ ക്രൈം ഹിസ്റ്ററിയിൽ രേഖപ്പെടുത്തണം. ഇന്നും ആ രീതി തുടരുന്നു. പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഓഫിസർമാരുടെ മുറിയുടെ വശത്തെ ഭിത്തിയിൽ സ്റ്റേഷൻ അതിർത്തി മാപ്പ്- പാർട് 2വിനൊപ്പം ഫുൾ മൂൺ ‍ഡേ എന്ന പട്ടികയും ഉണ്ടാകും. ഉണ്ടാകണമെന്നാണു വ്യവസ്ഥ