ഭാര്യ തോറ്റു; വോട്ട് ചെയ്യാന്‍ തന്ന പണം തിരികെ ചോദിച്ച് ഭര്‍ത്താവ്: വിഡിയോ

സ്ഥാനാർഥിയായ ഭാര്യ തിരഞ്ഞെടുപ്പിൽ തോറ്റതോടെ വോട്ട് ചെയ്യാൻ ഗ്രാമവാസികൾക്ക് നൽകിയ പണം തിരികെ ചോദിച്ച് ഭർത്താവ്. തെലുങ്കാനയിൽ നിന്നുള്ള ഒരു വിഡിയോയിലാണ് വോട്ട് ചെയ്യാനായി നൽകിയ പണം ഭർത്താവ് തിരികെ ചോദിക്കുന്നത്. നിങ്ങൾ എന്റെ ഭാര്യയെ തോൽപ്പിച്ചില്ലേ? ഞാൻ തന്ന പണം തിരികെ തരൂ- എന്നാണ് ഇയാൾ പറയുന്നത്. സുര്യപേട്ട് ജില്ലയിലെ സ്ഥാനാർഥിയുടെ ഭർത്താവ് പ്രഭാകറാണ് പണം തിരികെ ചോദിച്ചിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനാണ് ഭാര്യ മൽസരിച്ച് തോറ്റത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനാർഥി തിരഞ്ഞെടുപ്പ് ചടങ്ങൾ ലംഘിച്ചത് അന്വേഷിക്കുമെന്ന് ആർഡിഒ വ്യക്തമാക്കി.

വോട്ടുപിടിക്കാൻ ഇതിനുമുമ്പും സ്ഥാനാർഥികൾ തെലങ്കാനയിൽ സമാനമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ജനങ്ങളുടെ വീട് വൃത്തിയാക്കുക, കുട്ടിയെ കുളിപ്പിക്കുക തുടങ്ങിയ സേവനങ്ങൾ ചെയ്ത് പ്രീതിപിടിച്ചുപറ്റാൻ വോട്ടർമാർ പഠിച്ചപണി പതിനെട്ടും തെലങ്കാനയിൽ പയറ്റാറുണ്ട്. വിഡിയോ കാണാം.