ആ കാര്‍ഡുമായി പൃഥ്വിയുടെ വീട്ടിലെത്തി അര്‍ത്ഥം ചോദിക്കുന്ന ടൊവി: ട്രോള്‍, ചിരി

ടൊവീനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന പൃഥ്വിരാജിന്റെ സന്ദേശത്തെ ട്രോളാക്കി ആരാധകർ. പിറന്നാള്‍ ആശംസകര്‍ സഹോദരാ’ എന്നായിരുന്നു പൃഥ്വിയുടെ സന്ദേശം. അതിനോടൊപ്പം ലൂസിഫറിന്റെ ലൊക്കേഷനിൽ ഇരുവരും ഒന്നിച്ചുള്ളൊരു ചിത്രവും അദ്ദേഹം പങ്കുവെച്ചു. അതിന് ഒരാള്‍ എഴുതിയ രസകരമായ കമന്റാണ് ഇപ്പോള്‍ ട്രോള്‍ പേജുകളില്‍ വൈറലായിരിക്കുന്നത്.

‘അയച്ചു കിട്ടിയ ആശംസാകാര്‍ഡും കൊണ്ട് പൃഥ്വിയുടെ വീട്ടില്‍ ചെന്ന് അതിലെഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥം ചോദിക്കുന്ന ടൊവിനോ’.-രാജീവ് കെ.ജി. എന്ന ആരാധകനാണ് കമന്റിന്റെ ഉടമ. രസകരമായ പ്രതികരണങ്ങളാണ് ഈ കമന്റിന് താഴെയായി ലഭിക്കുന്നതും.

ഇതുപോലെ രസകരമായ കമന്റുകൾ വേറെയുമുണ്ട്. ‘സിംപിൾ ആക്കി പറഞ്ഞത് കാര്യമായി... അല്ലെങ്കിൽ നിങ്ങൾ പോസ്റ്റിയ ഹാപ്പി ബർത് ഡേയുടെ അർഥം മനസിലാക്കാൻ ടൊവിനോച്ചയൻ ഒരു മാസം ഇംഗ്ലിഷ് ട്യൂഷന് പോകണ്ട വന്നേനെ...’

‘ആ കാണുന്ന പേപ്പർ, രാജു ഏട്ടൻ പിറന്നാൾ ആശംസകൾ കൊടുത്തതാണ്, ഒന്നും മനസ്സിലാവാതെ നോക്കുകയാണെന്ന് ടൊവീനോച്ചായന്റെ നിപ്പുകണ്ടാൽ അറിയാം’.

ലൂസിഫര്‍ ഷൂട്ടിങ് പൂര്‍ത്തീകരിച്ചതിനെക്കുച്ച് പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റിന് ആരാധകനൊരുക്കിയ രസകരമായ പരിഭാഷയും കഴിഞ്ഞദിവസം വൈറലായിരുന്നു.