മോഹിച്ച് പൈലറ്റായി; ആദ്യയാത്രയില്‍ അമ്മയും അമ്മൂമ്മയും; കാല്‍തൊട്ടു വന്ദിച്ചു: വിഡിയോ

ആദ്യ പ്രണയം പോലെ തന്നെ ആദ്യ ജോലിയും ഒരിക്കലും മറക്കാനാകാത്ത വികാരമാണ്. സ്വപ്നജോലിയാണെങ്കിൽ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ചെന്നൈ സ്വദേശിയായ പ്രദീപ് കൃഷ്ണന്റെ പതിനൊന്ന് വർഷത്തെ സ്വപ്നമാണ് പൈലറ്റ് ആകുക എന്നുള്ളത്. ഇൻഡിഗോയിൽ മോഹജോലി ചിറകണിഞ്ഞപ്പോൾ പ്രദീപിന്റെ സന്തോഷം വാനോളം ഉയർന്നു.

തന്റെ സന്തോഷം കൂട്ടുകാർക്കൊപ്പം ആഘോഷിക്കുന്നതിന് പകരം പ്രദീപ് ചെയ്തത് ഏറെ വൈകാരികമായ പ്രവൃത്തിയാണ്. ആദ്യമായി ടേക്ക് ഓഫ് ചെയ്യുന്ന ദിവസം അമ്മൂമ്മയേയും അമ്മയേയും സഹോദരിയേയും വിമാനത്തിൽ കൂടെക്കൂട്ടി. മേഘങ്ങളിലേക്ക് പറപ്പിക്കുന്ന മോഹസീറ്റിലേക്ക് പോകുന്നതിന് മുമ്പ് അമ്മയുടെയും അമ്മൂമ്മയുടെയും കാൽ തൊട്ട് വന്ദിച്ചു. ചെറുമകന്റെ കൈയിൽ ഉമ്മ കൊടുത്ത് നിറകണ്ണുകളോടെ അമ്മൂമ്മയും ആശിർവാദമേകി. പ്രദീപിന്റെ സുഹൃത്തും സഹപാഠിയുമായ നാഗാർജുൻ ദ്വാരകാനാഥ് എന്ന യുവാവാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.