നയന്‍സിന്‍റെ പിറന്നാള്‍ ആഘോഷമാക്കി വിഘ്നേഷ്: മധുര ‘സര്‍പ്രൈസ്’: വിഡിയോ

നയൻതാരയുടെ 34 ാം പിറന്നാൾ ദിനം ആഘോഷമാക്കി വിഘ്നേഷ് ശിവൻ. വിഘ്നേഷിന്റേയും നയൻതാരയുടേയും പ്രണയം ആരാധകർക്ക് ഏറെ പ്രിയമേറിയതാണ്. ‘എന്റെ തങ്കത്തിന് പിറന്നാള്‍ ആശംസകള്‍'. പ്രണയം നിറച്ച് വിഘ്‌നേശ് പറഞ്ഞപ്പോള്‍ ആരാധകര്‍ അതേറ്റെടുത്തു. 34-ാം പിറന്നാള്‍ ആഘോഷത്തില്‍ നയന്‍താര പതിവു പോലെ സുന്ദരിയായിരുന്നെങ്കിലും ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് വിഘ്‌നേശ് ഒരുക്കിയ സര്‍പ്രൈസിലായിരുന്നു

വിഘ്‌നേഷിന്റെ സര്‍പ്രൈസ് കേക്കും ശ്രദ്ധ നേടി. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നെഴുതിയ കേക്കില്‍ ക്യാമറയും ക്ലാപ് ബോര്‍ഡും വെച്ചത് ഏറെ ശ്രദ്ധനേടി. '9' എന്ന മറ്റൊരു കേക്കും ഒരുക്കിയിരുന്നു. ഇതിന്റെ വിഡിയോയും ചിത്രങ്ങളും വൈറലായി.