ചീറിപ്പാഞ്ഞ് കാറെത്തി; മകളെയും ഭാര്യയേയും തള്ളിമാറ്റി; യുവാവിന് ദാരുണമരണം

ചീറിപ്പാഞ്ഞടുത്ത കാറിൽ നിന്നും മകളെയും ഭാര്യയേയും രക്ഷിച്ച് യുവാവ് മരണത്തിന് കീഴടങ്ങി. ചെന്നൈയിൽ തിരുമംഗലത്താണ് സംഭവം. ഉബൈദുല്ല എന്ന മുപ്പത്തിയെട്ടുകാരനാണ് ദാരുണായി കൊല്ലപ്പെട്ടത്. 

തിരുമംഗലത്ത് റോഡിലൂടെ നടക്കുമ്പോഴാണ് നിയന്ത്രണം വിട്ട കാർ മകളുടെയും ഭാര്യയുടെയും നേർക്ക് പാഞ്ഞടുക്കുന്നത് കണ്ടത്. അവരെ റോഡിന്റെ വശത്ത് തള്ളി നീക്കി ജീവൻ രക്ഷിച്ചെങ്കിലും ഉബൈദുല്ലയ്ക്ക് മാറാനായില്ല.

കാർ ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകായിരുന്നു. മറ്റൊരു കാറിലും ഇടിച്ച ശേഷമാണ് കാർ പാഞ്ഞുവന്നത്. തിരുമംഗലത്ത് ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പങ്കെടുക്കാൻ എത്തിയതാണ് ഉബൈദുല്ലയും കുടുംബവും. ഈ ബന്ധുവും രണ്ടുദിവസം മുമ്പ് വാഹനാപകടത്തിലാണ് മരിച്ചത്. ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.