നെഹ്റുവിന്‍റെ ജീവിതം ഒാട്ടൻ തുള്ളലാക്കി ‘ഞെട്ടിച്ച്’ ടീച്ചര്‍; നിറകയ്യടി: വിഡിയോ

അധ്യാപനത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര മനസ് നിറച്ചൊരു വേർഷൻ ജീവിതത്തിൽ ആദ്യമാണെന്നാണ് സോഷ്യൽ ലോകം ഒന്നടങ്കം പറയുന്നത്. മാർഗമല്ല ലക്ഷ്യമാണ് പ്രധാനം ശിശുദിനത്തിന്റെ പ്രാധാന്യം കുഞ്ഞുങ്ങൾക്ക് മനസിലാക്കാൻ വേണമെങ്കിൽ ഒാട്ടൻ തുള്ളൽ വരെ ചെയ്യും ഇൗ അധ്യാപിക. 

ശിശുദിനത്തിൽ വിദ്യാർഥികൾക്ക് നെഹ്‌‌റു ആരെണെന്നു പറഞ്ഞു കൊടുക്കാൻ പ്രസംഗമായിരുന്നില്ല ഇൗ ടീച്ചർ തിരഞ്ഞെടുത്ത വഴി. ‘നെഹ്റുവിന്റെ ജൻമദേശം അലഹബാദെന്നറിയുക നമ്മൾ’ അങ്ങനെ തുടങ്ങി ഒാട്ടൻ തുള്ളലിന്റെ രീതിയിൽ വരികൾ തയാറാക്കി ചുവടുവച്ചങ്ങ് പഠിപ്പിക്കുകയാണ് ടീച്ചർ. ഇതുകേട്ട് ആസ്വദിച്ച് കയ്യടിച്ച് ചാച്ചാജിയുടെ വേഷമണിഞ്ഞ കുട്ടികളും. ഏതായാലും ടീച്ചറുടെ ഈ പ്രകടനത്തെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ ലോകം.