പതിനെട്ട് മിനിറ്റിൽ ഒൻപത് പ്ലേറ്റ് ചോറ്; ഭക്ഷണപ്രിയൻ ശാപ്പാട് രാമൻ; വിഡിയോ

നിങ്ങൾ ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുകയാണോ അതോ ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുകയാണോ? രസകരമായ ഇൗ കമന്റിനെ കുറ്റം പറയാൻ പറ്റില്ല ഇൗ ശാപ്പാട് രാമന്റെ വിഡിയോ കണ്ടാൽ. സോഷ്യൽ ലോകത്ത് ഫുഡ് ഈറ്റ് ചലഞ്ചു കൊണ്ട് തരംഗം സൃഷ്ടിക്കുകയാണ് ചെന്നൈ സ്വദേശിയായ ശാപ്പാടു രാമന്‍. 

ശാപ്പാടുരാമനും അദ്ദേഹത്തിന്റെ മകനും തമ്മിലുള്ള തീറ്റ മത്സരങ്ങളുടെ വിഡിയോകളാണ് ഭക്ഷണപ്രിയരെ പോലും അമ്പരപ്പിക്കുന്നത്. കേവലം വെറും പതിനെട്ട് മിനിറ്റും ഒമ്പത് സെക്കന്റും കൊണ്ട് ഒമ്പത് പ്ലേറ്റ് ചോറ് മീൻ കറിയും രസവും തൈരും കൂട്ടി കാലിയാക്കിയിരിക്കുകയാണ് ശാപ്പാടു രാമന്‍. ഇത്തരത്തിൽ പുറത്തിറങ്ങുന്ന ഇദ്ദേഹത്തിന്റെ ശാപ്പാട് വിഡിയോകളെല്ലാം ഏറെ ശ്രദ്ധേനേടി കഴിഞ്ഞു.

അരമണിക്കൂര്‍ കൊണ്ട് മൂന്ന് ഗ്രില്‍ഡ് ചിക്കന്‍ കഴിയ്ക്കുക, എട്ടു മിനിറ്റിൽ അഞ്ചു കിലോഗ്രാം മട്ടന്‍ ബിരിയാണി, ഏഴു മിനിറ്റു കൊണ്ട് 200 ചക്കച്ചുളകള്‍ എന്നിങ്ങനെ പോകുന്നു ശാപ്പാടുരാമന്റെ ടാസ്ക്കുകൾ. മുൻപ് 50 നാടൻ കോഴിമുട്ടകൾ പാതി വേവിച്ച മത്സരത്തില്‍ മൂന്ന് മിനിറ്റ് 17 സെക്കന്റില്‍ മകനെ തോല്‍പിച്ചിരുന്നു ഇദ്ദേഹം. വിഡിയോ കാണാം.